നിങ്ങളുടെ ഇന്ന്: 01.03.2021 (1196 കുംഭം 17 തിങ്കൾ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
വിമര്‍ശനങ്ങളെ അവഗണിക്കുക. കലാരംഗത്തുള്ളവര്‍ക്ക് പൊതുവേ നല്ല സമയമാണിത്. ഓഹരി ഇടപാടുകള്‍ തുടങ്ങിയ ഊഹക്കച്ചവടങ്ങളില്‍ നേട്ടമുണ്ടാകും.
ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ചുറ്റുപാടുമുള്ളവരുമായി നന്നായി അടുത്തിടപഴകും. പുതിയ ചിന്തകള്‍ പിറക്കും. മംഗളകര്‍മ്മങ്ങള്‍ നടക്കും. ഉദ്ദേശിച്ച പണം ലഭ്യമാകും.
മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും. പൊതുവേ നല്ല സമയമാണിത്. വ്യാപാരത്തില്‍ ഉള്ള പഴയ സ്റ്റോക്കുകള്‍ വിറ്റു തീരും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സന്താനങ്ങളാല്‍ സന്തോഷം കൈവരും. ആരോഗ്യനില തൃപ്തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. വീട്ടില്‍ സന്തോഷവും ശാന്തതയും കളിയാടും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
എന്തു ചെലവു ചെയ്തും സ്വത്തു തര്‍ക്കങ്ങളില്‍ പരിഹാരമുണ്ടാക്കും. അയല്‍ക്കാരോടുള്ള സ്നേഹപൂര്‍വമായ പെരുമാറ്റം തുടരുന്നതാണ്.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ചെറിയ ചെറിയ വഴക്കുകളും വാഗ്വാദങ്ങളും ഉണ്ടാകും. പണം കിട്ടാനുള്ള സാദ്ധ്യത. സന്താനങ്ങളുടെ ആരോഗ്യത്തില്‍ കൂടുതലായി ശ്രദ്ധിക്കും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പൊതുവേ നല്ല സമയമാണിത്. കൂട്ടുവ്യാപാരത്തില്‍ ഒരളവ് ലാഭം ഉണ്ടാകും. സഹപ്രവര്‍ത്തകരോട് അതിരുവിട്ടു പെരുമാറരുത്.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
യുവാക്കളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും. മക്കളെച്ചൊല്ലി വിഷമിക്കാനിടവരും. സുപ്രധാന തീരുമാനങ്ങളെടുക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വിദേശത്തുനിന്ന് നല്ല വാര്‍ത്തകള്‍ വരും. പുതിയ കച്ചവടമാരംഭിക്കും. വൈദ്യുതിയുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ട സമയമാണ്.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ ലഭ്യമാവും. ആരെയും തീര്‍ത്ത് വിശ്വസിക്കരുത്. പുതിയ കരാറുകളിലോ കൂട്ടുകെട്ടുകളിലോ ഏര്‍പ്പെടാതിരിക്കുക.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഉദ്യോഗസ്ഥലത്ത് ഉന്നതാധികാരികളുടെ പ്രീതിക്ക് പാത്രമാവും. കൃഷി, കച്ചവടം എന്നിവയില്‍ പ്രതീക്ഷിച്ചത്ര ലാഭം ഉണ്ടായെന്നു വരില്ല. അന്യരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടരുത്.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പുതിയ ജോലിക്ക് ശ്രമിക്കും. വാഹനങ്ങള്‍ മൂലം യാത്രാക്ലേശമുണ്ടാകും. കൃഷികാര്യങ്ങളില്‍ ശ്രദ്ധിക്കും. വസ്ത്രവ്യാപാരികള്‍ക്ക് ലാഭമുണ്ടാകും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283