മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2021 ജൂൺ 25 വെള്ളി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 25.06.2021 (1196 മിഥുനം 11 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പ്രവർത്തന വൈഷമ്യം, അകാരണ മനഃക്ലേശം. പ്രതീക്ഷിച്ച സഹകരണം ലഭ്യമാകാൻ പ്രയാസം.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
അധ്വാനഭാരംവർദ്ധിച്ചാലും അതിനു തക്ക പ്രതിഫലം ലഭ്യമാകും. അമിത ചിലവുകൾ മൂലം വിഷമതകൾ വരാം. സാമ്പത്തിക നിലയില്‍ മാറ്റമില്ല.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
കാര്യ വിജയം, സന്തോഷം, അംഗീകാരം, ഇഷ്ട ഭക്ഷണം. ഭൂമി വാങ്ങാനവസരമുണ്ടാകും. പുതിയ ജോലി ലഭിക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മന സന്തോഷം, അംഗീകാരം, ആത്മവിശ്വാസം. സര്‍ക്കാരിന്‍റെ അംഗീകാരം ലഭിക്കും. ബാങ്കുദ്യോഗസ്ഥന്മാര്‍ക്ക്‌ സ്ഥാനക്കയറ്റം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കാര്യ പരാജയം, ആഗ്രഹ തടസം, അദ്ധ്വാന ഭാരം. ധന പരമായി തെറ്റില്ല. കുടുംബത്തില്‍ അഭിപ്രായഭിന്നതകളുണ്ടാകും. സ്ഥലം മാറ്റത്തിന് സാധ്യത.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
അപ്രതീക്ഷിത തടസങ്ങൾ, അകാരണ വൈഷമ്യം. സായാഹ്‌ന ശേഷം താരതമ്യേന മെച്ചം. സര്‍ക്കാര്‍ നടപടികളില്‍ പുരോഗതിക്ക്‌ സാധ്യത.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കാര്യവിജയം, സന്തോഷം, അംഗീകാരം, ഇഷ്ട ഭക്ഷണം. ഉന്നതരുമായി ബന്ധപ്പെട്ട്‌ പല കാര്യങ്ങളും സാധിക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
അനിഷ്ട സാഹചര്യങ്ങൾ, അപ്രതീക്ഷിത തടസ്സങ്ങൾ. ആരോഗ്യപ്രശ്നങ്ങളുണ്ടായേക്കും. ബന്ധുക്കളുടെ സഹായം ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ആഗ്രഹ സാധ്യം, മനോസുഖം, ഇഷ്ട ബന്ധു സമാഗമം, ധന നേട്ടം. ചിരകാലമായി ശ്രമിക്കുന്ന കാര്യങ്ങള്‍ നടക്കാനിടയുണ്ട്‌.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സാമ്പത്തിക വൈഷമ്യം, യാത്ര ദുരിതം, അകാരണ വിഷാദം. അപവാദം കേള്‍ക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അപ്രതീക്ഷിത കാര്യലാഭം, കുടുംബ സുഖം, ധന നേട്ടം. ആരോഗ്യം പൊതുവേ മെച്ചമായിരിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കാര്യവിജയം, സന്തോഷം, അംഗീകാരം, പ്രണയ കാര്യങ്ങളിൽ അനുകൂല അനുഭവങ്ങൾ. സാമൂഹ്യരംഗത്ത്‌ ശോഭിക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter