മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2021 ജൂൺ 24 വ്യാഴം) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 24.06.2021 (1196 മിഥുനം 10 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
തൊഴിൽ ഉത്തരവാദിത്വങ്ങളിൽ മതിയായ ശ്രദ്ധ പുലർത്താതിരുന്നാൽ പല അബദ്ധങ്ങളും വരാവുന്ന ദിവസമാണ്. പൊതുവിൽ അംഗീകാരവും ധന നേട്ടവും കുറഞ്ഞിരിക്കും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
കൂട്ടു കച്ചവടങ്ങള്‍ക്കും സംയുക്ത സംരംഭങ്ങള്‍ക്കും യോജിച്ച ദിനമല്ല. ധന വിഷയ ങ്ങളില്‍ വളരെ കരുതല്‍ വേണം.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
മനപ്രയാസം ഉണ്ടാക്കിയിരുന്ന പല വിഷയങ്ങൾക്കും പോംവഴി കണ്ടെത്താൻ കഴിയും. കുടുംബത്തിൽ നിന്നും മതിയായ പിന്തുണ ലഭിക്കുന്നത് ആശ്വാസകരമാകും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കർമ്മരംഗം അഭിവൃദ്ധി പ്രാപിക്കും. വ്യാപാരത്തിൽ കൂടുതൽ ഇടപാടുകൾ ഉണ്ടാകും. ഉല്ലാസകരമായി സമയം ചിലവഴിക്കാൻ കഴിയുന്നത് മനസ്സിന്റെ ആയാസം കുറയ്ക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പ്രവർത്തനങ്ങൾ വിലമതിക്കപ്പെടാത്തതിൽ അമർഷം തോന്നാൻ ഇടയുണ്ട്. ശാന്തമായി പ്രവർത്തിച്ചാൽ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
അല്പം വിഷമകരമായ തൊഴിൽ സാഹചര്യങ്ങൾ വരാവുന്ന ദിവസമാണ്. സാമ്പത്തികമായി ക്ലേശങ്ങൾ വരുമെങ്കിലും അത് താൽക്കാലികമാണ്.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തൊഴിൽ പരമായും സാമ്പത്തികമായും മെച്ചപ്പെട്ട അനുഭവങ്ങൾ പ്രതീക്ഷിക്കാം. പ്രവർത്തനങ്ങൾക്ക് മതിയായ അംഗീകാരം ലഭിക്കും. ആരോഗ്യക്ലേശങ്ങൾ ശമിക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പ്രവർത്തന വൈഷമ്യം, തൊഴിൽ മാന്ദ്യം, അനാരോഗ്യം, അസന്തുഷ്ടി. ആവശ്യമില്ലാത്തവരോട് മനസ്സിലുള്ളതെല്ലാം തുറന്നു പറയുന്നത് ദോഷകരമായേക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പൊതുവില്‍ നല്ല ദിവസമായിരിക്കും. ആഗ്രഹങ്ങള്‍ പലതും സാധിക്കും. കുടുംബാന്തരീക്ഷം മനോഹരമാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
യാത്രാവേളയില്‍ വിലപ്പെട്ട രേഖകളും മറ്റും പ്രത്യേകം ശ്രദ്ധിക്കണം. കുടുംബ സംഘര്‍ഷം കുറയ്ക്കാന്‍ ബോധപൂര്‍വം ശ്രമിക്കുക.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കാൻ കഴിയും.മത്സരങ്ങളിലും മറ്റും വിജയിക്കാന്‍ കഴിയും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ആത്മ വിശ്വാസത്തോടെ കാര്യങ്ങളെ നേരിട്ടാല്‍ പൂര്‍ണ്ണ വിജയം ഉറപ്പാണ്. ബന്ധു മിത്രാദികള്‍, സഹ പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നും സഹായകരമായ അനുഭവങ്ങള്‍ ഉണ്ടാകും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter