മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2021 ജൂൺ 23 ബുധൻ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 23.06.2021 (1196 മിഥുനം 09 ബുധൻ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മന സമ്മര്‍ദം സ്വയം നിയന്ത്രിക്കണം. കോപ സംസാരം പല ദോഷങ്ങളും വരുത്താന്‍ ഇടയുള്ള ദിവസമാണ്.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
പൊതുവില്‍ നല്ല ദിവസമായിരിക്കും. ആഗ്രഹങ്ങള്‍ പലതും സാധിക്കും. കുടുംബാന്തരീക്ഷം മനോഹരമാകും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
മത്സരങ്ങളിലും മറ്റും വിജയിക്കാന്‍ കഴിയും. ആത്മ വിശ്വാസത്തോടെ കാര്യങ്ങളെ നേരിട്ടാല്‍ പൂര്‍ണ്ണ വിജയം ഉറപ്പാണ്.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സ്വയം മനസ്സില്‍ ശുഭ ചിന്തയോടെ ഇരിക്കുക. അനാവശ്യ അവസരത്തില്‍ സംസാരി ക്കുന്നത് പ്രതികൂല അനുഭവങ്ങള്‍ ഉണ്ടാക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കൂട്ടു കച്ചവടങ്ങള്‍ക്കും സംയുക്ത സംരംഭങ്ങള്‍ക്കും യോജിച്ച ദിനമല്ല. ധന വിഷയങ്ങളില്‍ വളരെ കരുതല്‍ വേണം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ധാരാളം ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിനമാണ്. ജീവിത പങ്കാളിയില്‍ നിന്നും സഹായകരമായ സമീപനം ഉണ്ടാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പ്രതീക്ഷിക്കുന്ന നേട്ടങ്ങള്‍ സ്വന്തമാക്കുക പ്രയാസമാണ്. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂല ഫലങ്ങള്‍ വരുമെങ്കിലും അമിത ചിലവുകള്‍ വിഷമകരമായേക്കാം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
അല്പം വിഷമകരമായ സാഹചര്യങ്ങളെ നേരിടേണ്ടി വന്നേക്കാം. എങ്കിലും കഠിന പ്രയത്നങ്ങള്‍ വെറുതെയാവില്ല. കുടുംബകാര്യങ്ങളില്‍ അല്പം അസന്തുഷ്ടി വരാന്‍ ഇടയുണ്ട്.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കുടുംബ ഉത്തരവാദിത്വങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടി വരും. അശ്രദ്ധ മൂലം ധനനഷ്ടം വരാതെ നോക്കണം. സാമ്പത്തികമായും അല്പം ക്ലേശങ്ങള്‍ വരാവുന്ന ദിവസമാണ്.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
എല്ലാ തരത്തിലും അനുകൂലമായ ദിവസം ആയിരിക്കും. വിരുന്നുകള്‍, സല്‍ക്കാരങ്ങള്‍ എന്നിവയ്ക്ക് അവസരം ഉണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മന സുഖവും തൊഴില്‍ വിജയവും പ്രതീക്ഷിക്കാം. പല വിധത്തിലും അഭിനന്ദനങ്ങള്‍ ലഭിക്കും.യാത്രകള്‍ സഫലമാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രധാന വ്യക്തികളുമായി സംസാരിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷ്മതയോടെ വേണം. വെറുതെ ഇരിക്കുന്നത് മനസ്സിനെ ദുഷിപ്പിക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter