മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2021 ജൂൺ 22 ചൊവ്വ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 22.06.2021 (1196 മിഥുനം 08 ചൊവ്വ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അമിത വ്യയം, കാര്യ തടസം, അകാരണ വൈഷമ്യം എന്നിവയ്ക്ക് സാധ്യത. കലഹ സാധ്യത ഉള്ളതിനാല്‍ സംസാരം നിയന്ത്രിക്കണം.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ധന ലാഭം, കാര്യ നേട്ടം, ദ്രവ്യ ലാഭം, ഇഷ്ട ഭക്ഷണം മുതലായവ വരാം. വ്യാപാരത്തില്‍ ലാഭം വര്‍ധിക്കും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
ധനലാഭം, അംഗീകാരം, ബന്ധു സഹായം, ഇഷ്ട ഭക്ഷണം എന്നിവയ്ക്ക് സാധ്യത . സുഹൃത്തുക്കള്‍ മൂലം സഹായങ്ങള്‍ ലഭ്യമാകും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ധന ക്ലേശം, ഭാഗ്യ ലോപം, തടസാനുഭവങ്ങള്‍ എന്നിവ വരാവുന്ന ദിനം. യാത്രാ ക്ലേശം ഉള്ളതിനാല്‍ അനാവശ്യമായ യാത്രകള്‍ ഒഴിവാക്കണം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
തൊഴില്‍ ക്ലേശം, അമിത അധ്വാനം, അകാരണ തടസം മുതലായവയ്ക്ക് സാധ്യതയുള്ള ദിവസം. ചിലവുകള്‍ വര്‍ധിക്കാന്‍ ഇടയുണ്ട്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ഇഷ്ടാനുഭവങ്ങള്‍, മനോ സുഖം എന്നിവയ്ക്ക് അവസരം ഉണ്ടാകും. സുഹൃത്തുക്കളാല്‍ ഗുണാനുഭവങ്ങള്‍ ഉണ്ടാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
നഷ്ട സാധ്യതയുള്ളതിനാല്‍ സാമ്പത്തിക ഇടപാടുകള്‍ ജാഗ്രതയോടെ വേണം. വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുണ്ട്.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
യാത്രാദുരിതം, മന ക്ലേശം എന്നിവയ്ക്ക് ഇടയുള്ള ദിവസം. സായാഹ്ന ശേഷം ആഗ്രഹ സാഫല്യത്തിന് സാധ്യത.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
യാത്രാദുരിതം, ഉദര വൈഷമ്യം, ആഗ്രഹ തടസ്സം എന്നിവ വരാം. ബന്ധുജനങ്ങളു മായോ സുഹൃത്തുക്കളുമായോ അഭിപ്രായ വ്യത്യാസത്തിനും ഇടയുണ്ട്.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മേല്‍ അധികാരികളുടെ പ്രീതിക്ക് പാത്രമാകും. പ്രവര്‍ത്തന വിജയം, അംഗീകാരം, ആഗ്രഹ സാഫല്യം എന്നിവയ്ക്കും സാധ്യത.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അംഗീകാര ലബ്ധിയില്‍ അഭിമാനം തോന്നും. ഒഴിവ് സമയം ഉല്ലാസകരമായി ചിലവഴിക്കുവാന്‍ സാധിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അധ്വാന ക്ലേശം, ആരോഗ്യ പരമായ ദുരിതാനുഭവങ്ങള്‍ എന്നിവ കരുതണം. സാമ്പത്തികമായി പ്രയാസങ്ങള്‍ വരാന്‍ ഇടയുണ്ട്.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter