മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2021 ജൂൺ 21 തിങ്കൾ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 21.06.2021 (1196 മിഥുനം 07 തിങ്കൾ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഉദ്ദേശിച്ച പല കാര്യങ്ങള്‍ക്കും വിഘ്‌നം നേരിടുമെങ്കിലും വിചാരിച്ചിരിക്കാതെ പലതിലും വിജയം ഉണ്ടാകും. സഹോദര സഹായം ഉണ്ടാകും. ജോലിസ്ഥലത്ത്‌ അമിതഭാരം.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ആരോഗ്യം ഉത്തമം, പലതരത്തിലുള്ള ആരോപണങ്ങള്‍ക്ക്‌ വിധേയമാകാന്‍ സാധ്യത. അനാവശ്യമായ അലച്ചില്‍ ഉണ്ടാകും. ധനപരമായി വിഷമം ഉണ്ടാകും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
ചുറ്റുപാടുകള്‍ പൊതുവേ മെച്ചം. കടം സംബന്ധിച്ച്‌ വഴക്കുകള്‍ ഉണ്ടാവാന്‍ സാധ്യത. കുടുംബത്തില്‍ ഐശ്വര്യം ഉണ്ടാകും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സുഹൃത്തുക്കളും ബന്ധുക്കളും സഹായിക്കും. സ്വത്ത്‌ സംബന്ധിച്ച്‌ അനുയോജ്യമായ ഫലം ഉണ്ടാകും. സമൂഹത്തില്‍ ഉന്നതമായ സ്ഥാനം ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അകാരണമായ ഭയാശങ്കകള്‍ ഒഴിവാക്കുക. ആരെയും അമിതമായി വിശ്വസിക്കരുത്‌. പ്രസിദ്ധരെ കണ്ടുമുട്ടാനിടയായേക്കും. വിടേശത്തു നിന്ന്‌ അനുകൂലമായ വാര്‍ത്തകള്‍.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നത്‌ സൂക്ഷിക്കുക. ഓഹരി തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ലാഭമുണ്ടാകും. പണം സംബന്ധിച്ച കാര്യങ്ങളില്‍ ജാഗ്രത പാലിക്കുക.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വിചാരിച്ച പല കാര്യങ്ങളും നടക്കും. ദാമ്പത്യ ബന്ധം ഉത്തമം. പൊതുജനവുമായി നല്ല ബന്ധം. അയല്‍ക്കാര്‍ സ്‌നേഹത്തോടെ പെരുമാറും. വിദ്യാഭ്യാസ രംഗത്ത്‌ ഉയര്‍ച്ച.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ആരോഗ്യം പൊതുവെ മെച്ചപ്പെടും. ഉദ്യോഗത്തിലുയര്‍ച്ചയുണ്ടാകും. പുതിയ ചുമതലകളേറ്റെടുക്കേണ്ടിവരും. മക്കളുടെ പഠനം പുരോഗമിക്കും. പുതിയ ജോലിക്കുള്ള അറിയിപ്പ്‌ കിട്ടും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സന്തോഷ വാര്‍ത്തകള്‍ കേള്‍ക്കും. പുതിയ സ്ഥാനമാനങ്ങള്‍ ലഭിക്കും. സാമ്പത്തിക വിഷമതകള്‍ മാറും. മക്കളുടെ പഠനകാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കുന്നത്‌ നന്നായിരിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കുടുംബത്തില്‍ അഭിപ്രായഭിന്നതകളുണ്ടാകും. ഉദ്യോഗസ്ഥന്മാര്‍ക്ക്‌ സ്ഥലം മാറ്റത്തിന് സാധ്യത. സഹോദരങ്ങളെ സഹായിക്കും. ഔഷധവ്യാപാരികള്‍ക്ക്‌ ലാഭമുണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആരോഗ്യ പ്രശ്നങ്ങളുണ്ടായേക്കും. ഭൂമി വാങ്ങാനവസരമുണ്ടാകും. പുതിയ ജോലി ലഭിക്കും. സ്ത്രീകള്‍ മൂലം കലഹത്തില്‍പ്പെടുകയോ അപവാദം പരക്കുകയോ ചെയ്യും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ബാങ്കുദ്യോഗസ്ഥന്മാര്‍ക്ക്‌ സ്ഥാനക്കയറ്റം ലഭിക്കും. ദൂരയാത്ര വേണ്ടിവരും. ചിരകാലമായി ശ്രമിക്കുന്ന കാര്യങ്ങള്‍ നടക്കാനിടയുണ്ട്‌. പരീക്ഷകളില്‍ വിജയിക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter