മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2021 ജൂൺ 18 വെള്ളി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 18.06.2021 (1196 മിഥുനം 04 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മനസ്സിന് സന്തോഷം നല്‍കുന്ന അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. ദാമ്പത്യസുഖം, കുടുംബനേട്ടം മുതലായവയ്ക്കും സാധ്യത.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ആരോഗ്യപരമായി ദിവസം അത്ര നന്നല്ല. അമിതമായ തിരക്കുകള്‍ മൂലം പല ഉത്തരവാദിത്വങ്ങളും വൈകിയെന്നു വരാം.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
തീരുമാനങ്ങള്‍എടുക്കാന്‍ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങള്‍ നേരിടേണ്ടി വരാം. കുടുംബകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ട ദിവസമാണ്.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഇഷ്ടാനുഭവങ്ങള്‍ക്ക് സാധ്യതയേറിയ ദിവസമാണ്. ഗുണകരമായ അവസരങ്ങള്‍ ലഭ്യമാകും. കാര്യവിജയം ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
നഷ്ടസാധ്യതയുള്ള ഏര്‍പ്പാടുകളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണം. ദീര്‍ഘ യാത്രകള്‍ മൂലം വൈഷമ്യങ്ങള്‍ വരാവുന്നതാണ്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
അപ്രതീക്ഷിത നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. അര്‍ഹമായ കാര്യങ്ങള്‍ എളുപ്പത്തില്‍ അനുഭവത്തില്‍ വന്നു ചേരും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വരവും ചിലവും തുല്യമാകും. കഠിനമായ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടത്ര പ്രതിഫലം ലഭിക്കാന്‍ പ്രയാസമാകും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ശുഭകരമായ അനുഭവങ്ങള്‍ക്ക് മുന്‍‌തൂക്കം ലഭിക്കാവുന്ന ദിനമാണ്. ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്നും നല്ല അനുഭവങ്ങള്‍ ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഇഷ്ട ബന്ധുജന സംഗമം മനസന്തോഷം നല്‍കും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം പ്രതീക്ഷിക്കാവുന്ന ദിനം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അപ്രതീക്ഷിത അദ്ധ്വാനഭാരവും പണച്ചിലവും വൈഷമ്യങ്ങള്‍ സൃഷ്ടിക്കാന്‍ ഇടയുണ്ട്. ദിവസാന്ത്യത്തില്‍ കാര്യങ്ങള്‍ മെച്ചമാക്കാന്‍ കഴിയും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രാരംഭ തടസം, ധന ക്ലേശം, അധ്വാന ഭാരം മുതലായവ പ്രതീക്ഷിക്കണം. അമിത ചിലവ് മൂലം ധന ക്ലേശം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ആഗ്രഹിച്ച പ്രകാരം കാര്യങ്ങള്‍ വിജയകരമാകും. പൊതു രംഗത്തും കുടുംബത്തിലും ഒരു പോലെ ഗുണകരമായ സാഹചര്യം നിലനില്‍ക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter