മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2021 ജൂൺ 17 വ്യാഴം) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 17.06.2021 (1196 മിഥുനം 03 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പൊതു മധ്യത്തില്‍ അംഗീകാരം വര്‍ധിക്കും. സന്തോഷം ജനിപ്പിക്കുന്ന ആശ്ചര്യകരമായ അനുഭവങ്ങള്‍ക്കും സാധ്യതയുണ്ട്.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
സ്ഥിരം ജോലികള്‍ തീര്‍ക്കാന്‍ പോലും പതിവിലും കാലതാമസവും തടസ്സങ്ങളും നേരിടാന്‍ ഇടയുണ്ട്. വലിയ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാന്‍ യോജ്യമായ ദിനമല്ല.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
മനസന്തോഷകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. വിശ്വാസപൂര്‍വ്വം ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം ഉറപ്പാക്കാം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കലഹങ്ങള്‍, വിവാദ സാഹചര്യങ്ങള്‍ മുതലായവയില്‍ നിന്നും ബോധപൂര്‍വ്വം ഒഴിഞ്ഞു നില്‍ക്കണം. ഉദര വൈഷമ്യം വരാന്‍ ഇടയുണ്ട്. യാത്രകള്‍ നിയന്ത്രിക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പ്രവര്‍ത്തനങ്ങളില്‍ വിജയവും മതിയായ പ്രതിഫലവും ലഭിക്കാവുന്ന ദിനമാണ്. ഭാഗ്യവും ദൈവാധീനവും അനുഭവത്തില്‍ വരും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കുടുംബ കാര്യങ്ങളെക്കുറിച്ചുള്ള ചിന്ത ദൈനംദിന പ്രവത്തനങ്ങളെ ബാധിക്കാതെ നോക്കണം. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ വ്യാപരിക്കുന്നത് നന്നായിരിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വളരെ പോസിറ്റീവ് ആയ അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിവസമാണ്. തൊഴില്‍ രംഗത്ത് വിജയാനുഭവങ്ങള്‍ പ്രതീക്ഷിക്കാം. ആരോഗ്യം തൃപ്തികരം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
വ്യാപാരികള്‍ക്ക് ലാഭം വര്‍ധിക്കാന്‍ ഇടയുള്ള ദിനമാണ്. ഏര്‍പ്പെടുന്ന കാര്യങ്ങള്‍ പലതിലും അപ്രതീക്ഷിത വിജയം ഉണ്ടാകും

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഊഹ കച്ചവടം, ഭാഗ്യ പരീക്ഷണം മുതലായവയ്ക്ക് ദിവസം അനുയോജ്യമല്ല. സ്വന്തം ജോലികളില്‍ കൂടുതല്‍ സമയം ചിലവഴിക്കേണ്ടി വരും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അമിത ആകാംക്ഷ മൂലം കാര്യപരാജയം വരാന്‍ ഇടയുള്ള ദിനമാണ്. മുതിര്‍ന്നവരുടെ ഉപദേശം ഗുണകരമായി ഭവിക്കും. ശാരീരിക ക്ലേശത്തിനും സാധ്യത.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പതിവിലും മെച്ചമായ അനുഭവങ്ങള്‍ വരാന്‍ സാധ്യതയുള്ള ദിവസമാണ്. ശത്രുശല്യം കുറയും. അധികാരികള്‍ അനുകൂലരാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കുടുംബപരമായും തൊഴില്‍ പരമായും നല്ല അനുഭവങ്ങള്‍ വരാവുന്ന ദിവസമാണ്. വ്യക്തി ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകും. കാര്യ തടസ്സം അകലും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter