മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2021 ജൂൺ 09 ബുധൻ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 09.06.2021 (1196 ഇടവം 26 ബുധൻ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കര്‍മങ്ങള്‍ക്ക് വിഘ്നം വരാന്‍ ഇടയുണ്ട്. ദുരഭിമാനം മൂലം അവസരങ്ങള്‍ നഷ്ടമാകാന്‍ സാധ്യത കാണുന്നു.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ഇഷ്ടാനുഭവങ്ങള്‍, ആഗ്രഹ സാഫല്യം, ബന്ധുസമാഗമം മുതലായവ ഉണ്ടാകും. ധനപരമായി നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
അമിത അധ്വാനം, ഭാഗ്യക്കുറവ് മുതലായവ വരാം. അറിയാത്ത കാര്യങ്ങള്‍ക്കു പോലും സമാധാനം പറയേണ്ടി വരാം

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കാര്യസാധ്യം, ശത്രുജയം, തൊഴില്‍ ലാഭം. സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതി ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ആഗ്രഹിക്കും പ്രകാരം പല കാര്യങ്ങളും നടപ്പാക്കുവാന്‍ കഴിയും. അപ്രതീക്ഷിതമായി നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
അധ്വാന ഭാരം, ഉത്തര വാദിത്തം എന്നിവ വര്‍ധിക്കും. ആശയ വിനിമയത്തില്‍ അപാകതകള്‍ വരാതെ നോക്കണം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കുടുംബ കാര്യങ്ങളില്‍ തടസ്സം വരാന്‍ ഇടയുണ്ട്. വാഗ്ദാനം ചെയ്യപ്പെട്ട സഹായങ്ങള്‍ സമയത്ത് ലഭിക്കാന്‍ പ്രയാസമാകും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
മനസ്സിലെ ആഗ്രഹങ്ങള്‍ അനായാസേന സാധിപ്പിക്കുവാന്‍ കഴിയും. കുടുംബ സുഖം, ധന ലാഭം എന്നിവയും പ്രതീക്ഷിക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കാര്യങ്ങള്‍ മനസ്സില്‍ ഉദ്ദേശിച്ച പ്രകാരം നടത്തുവാന്‍ കഴിയും. ഭാഗ്യവും അവസരങ്ങളും തേടിവരും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
യാത്രകളില്‍ അപ്രതീക്ഷിത വൈഷമ്യങ്ങള്‍ വരാം. സാമ്പത്തിക കാര്യങ്ങളില്‍ തടസ്സങ്ങള്‍ക്കും സാധ്യതയുണ്ട്.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കാര്യതടസ്സം വരാം. അവയെ ഫലപ്രദമായി അതിജീവിക്കുവാന്‍ കഴിയും. ദേഹസുഖം കുറയും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രവര്‍ത്തന രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാകും. ധനപുഷ്ടി, അനുകൂല സാഹചര്യങ്ങള്‍ എന്നിവയും പ്രതീക്ഷിക്കാം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter