മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2021 ജൂൺ 06 ഞായർ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 06.06.2021 (1196 ഇടവം 23 ഞായർ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ആത്മവിശ്വാസം വർധിക്കുന്ന തരത്തിലുള്ള അനുഭവങ്ങൾക്ക് മുൻ‌തൂക്കം ലഭിക്കും. കുടുംബ സുഖം, പൊതു രംഗത്ത് അംഗീകാരം മുതലായവയും പ്രതീക്ഷിക്കാം.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
പതിവിലും കൂടുതൽ അദ്ധ്വാനിക്കേണ്ടതായ സാഹചര്യം സംജാതമാകും. പ്രയത്നത്തിന് മതിയായ പ്രതിഫലവും അംഗീകാരവും ലഭിക്കാൻ പ്രയാസമാണ്.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
മനസ്സിന് സന്തോഷം നൽകുന്ന അനുഭവങ്ങൾ പ്രതീക്ഷിക്കാം. തൊഴിൽ തടസങ്ങൾക്ക് പരിഹാരം ലഭിക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പ്രതീക്ഷിച്ച വിധത്തിൽ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുവാൻ കഴിയും. കുടുംബാംഗങ്ങളിൽ നിന്നും സഹായകരമായ സമീപനം പ്രതീക്ഷിക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വ്യക്തി ബന്ധങ്ങളിൽ പ്രായാസങ്ങൾ വരാൻ സാധ്യതയുണ്ട്. അധികാരികളുടെ പെരുമാറ്റത്തിൽ അസംതൃപ്തി തോന്നും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
സഹായവാഗ്ദാനങ്ങൾ നിരസിക്കപ്പെടാൻ ഇടയുണ്ട്. കാര്യങ്ങൾ അനുകൂലമാകാൻ പതിവിലും അധികം പരിശ്രമം വേണ്ടി വരും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ശുഭകരമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കാര്യ വിജയം, സന്തോഷം, അംഗീകാരം, ഇഷ്ട ഭക്ഷണം മുതലായ അനുകൂല അനുഭവങ്ങൾക്ക് സാധ്യത. ഉല്ലാസകരമായി സമയം ചിലവഴിക്കാൻ കഴിയും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
യാത്രാ ദുരിതം, ധന തടസം, ആരോഗ്യ ക്ലേശം മുതലായവ വരാവുന്ന ദിവസം. സായാഹ്‌ന ശേഷം ഗുണദോഷ സമ്മിശ്രം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അപ്രതീക്ഷിത തടസങ്ങൾ നേരിടേണ്ടി വന്നേക്കാം. തൊഴിൽ രംഗത്ത് പ്രതികൂല അനുഭവങ്ങൾക്ക് സാധ്യത കാണുന്നു.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കാൻ അവസരം ലഭിക്കും. സമൂഹ നന്മയ്ക്ക് ഉതകുന്ന കാര്യങ്ങളിൽ ഏർപ്പെടും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അനാവശ്യ ചിന്തകളാൽ മനസ്സിൽ ആകാംക്ഷ വർദ്ധിക്കുവാൻ ഇടയുണ്ട്. തൊഴിൽ രംഗത്ത് അനിശ്ചിതമായ സാഹചര്യങ്ങൾ നേരിടേണ്ടി വന്നേക്കാം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter