മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2021 ജൂൺ 05 ശനി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 05.06.2021 (1196 ഇടവം 22 ശനി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കാര്യപരാജയം, അഭിമാനക്ഷതം, അംഗീകാരക്കുറവ്. സായാഹ്‌ന ശേഷം കാര്യങ്ങൾ കുറച്ചുകൂടി അനുകൂലമാകും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
പ്രവർത്തനനേട്ടം, ആഗ്രഹ സാഫല്യം, ഇഷ്ടാനുഭവങ്ങൾ. മനസ്സിൽ ശുഭ ചിന്തകൾ നിറയും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
തൊഴിൽ വിജയം, ധനനേട്ടം, ആത്മ വിശ്വാസജനകമായ അനുഭവങ്ങൾ. കുടുംബ- ദാമ്പത്യ സുഖം പ്രതീക്ഷിക്കാം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കാര്യവിഘ്നം, പ്രവർത്തന തടസ്സം, കലഹ സാധ്യത. നിരാശാജനകമായ അനുഭവങ്ങൾ വരാം. സായാഹ്നം മെച്ചം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കാര്യതടസ്സം, അസന്തുഷ്ടി, അമിത പരിശ്രമം. മനസമ്മർദം വർധിക്കാൻ സാധ്യത. അശുഭ ചിന്തകൾ ഒഴിവാക്കുക.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
മനോസുഖം, ധന ലാഭം, ഇഷ്ടഭക്ഷണം. ആഗ്രഹിക്കുന്ന കാര്യങ്ങൾ തടസ്സം കൂടാതെ നടക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഇഷ്ടാനുഭവങ്ങൾ, അംഗീകാരം, മന സംതൃപ്തി. തൊഴിൽ കാര്യങ്ങളിൽ അപ്രതീക്ഷിത നേട്ടങ്ങൾക്ക് സാധ്യത.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
അധ്വാനക്ലേശം, വിരസത, ശാരീരിക വൈഷമ്യം. വിനോദങ്ങളിൽ ബോധപൂർവം സമയം ചിലവഴിക്കുക.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അലസത, അനാരോഗ്യം, അപ്രതീക്ഷിത വൈഷമ്യങ്ങൾ. അനാവശ്യ ചിന്തകൾ ഒഴിവാക്കി ആത്മീയ കാര്യങ്ങളിൽ വ്യാപരിക്കുക.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഇഷ്ടാനുഭവങ്ങൾ, മന സന്തോഷം, കാര്യസാധ്യം. സമയം ഉല്ലാസകരമായി ചിലവഴിക്കാൻ കഴിയും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അദ്ധ്വാനഭാരവും മനസമ്മര്‍ദവും വര്‍ധിക്കാന്‍ ഇടയുള്ള ദിവസമാണ്. ക്ഷമയോടെ യുള്ള പ്രവര്‍ത്തനങ്ങള്‍ ഗുണം ചെയ്യും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ശുഭ വാര്‍ത്തകളും അനുകൂല സാഹചര്യങ്ങളും മറ്റും പ്രതീക്ഷിക്കാവുന്ന ദിവസമാണ്. ആത്മവിശ്വാസവും മാനസിക ഊര്‍ജവും നിലനിര്‍ത്താന്‍ കഴിയും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter