മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2021 ജൂൺ 03 വ്യാഴം) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 03.06.2021 (1196 ഇടവം 20 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഇഷ്ടാനുഭവങ്ങള്‍, കാര്യ ഗുണം, കുടുംബ സുഖം . മധ്യാഹ്ന ശേഷം പ്രതികൂല അനുഭവങ്ങള്‍ക്ക് സാധ്യതയുണ്ട്.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ആഗ്രഹ സാഫല്യം, ഈശ്വരാധീനം, കര്‍മ പുഷ്ടി എന്നിവ വരാവുന്ന ദിനം. പലകാര്യങ്ങളും ഉദ്ദേശിച്ച രീതിയില്‍ മുന്നേറും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
യാത്രാക്ലേശം, പ്രവര്‍ത്തന മാന്ദ്യം, അധിക വ്യയം . പകല്‍ 12 മണി മുതല്‍ കാര്യസാധ്യം, ആഗ്രഹ സാഫല്യം, കുടുംബ സുഖം എന്നിവയ്ക്ക് സാധ്യത.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അമിത അധ്വാനം, തൊഴില്‍ അസംതൃപ്തി മുതലായവ വരാം. കലഹ സാധ്യത ഉള്ളതിനാല്‍ അനാവശ്യ വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ആഗ്രഹ സാധ്യം, തൊഴില്‍ നേട്ടം, വ്യാപാര ലാഭം. മദ്ധ്യാഹ്നം കഴിഞ്ഞാല്‍ തടസ്സ അനുഭവങ്ങള്‍ വരാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പ്രവര്‍ത്തന നേട്ടം പ്രതീക്ഷിക്കാം. കുടുംബ സുഖം, മാനസിക സുഖം എന്നിവയ്ക്കും സാധ്യത. സാമ്പത്തിക ക്ലേശം കുറയും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കാര്യ വിഘ്നം, അമിത അധ്വാനം, ആരോഗ്യ ക്ലേശം. മദ്ധ്യാഹ്നം കഴിഞ്ഞാല്‍ കാര്യ വിജയം, ധന ലാഭം, ഭാഗ്യാനുഭവങ്ങള്‍ എന്നിവ വരാം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കാര്യസാധ്യത്തിനു പതിവിലും പരിശ്രമം വേണ്ടി വരും. സര്‍ക്കാര്‍ കാര്യങ്ങളില്‍ തടസ്സങ്ങള്‍ വരാന്‍ ഇടയുണ്ട്.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മനോസുഖം, കുടുംബ സുഖം, തൊഴില്‍ നേട്ടം എന്നിവ വരാം. മനസിന്‌ സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും. പകൽ 12 മണി കഴിഞ്ഞാൽ ആനുകൂല്യം കുറയും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യ തടസ്സം, പ്രവര്‍ത്തന മാന്ദ്യം മുതലായവയ്ക്ക് സാധ്യത. മധ്യാഹ്ന ശേഷം കാര്യങ്ങൾ കൂടുതൽ അനുകൂലമാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കാര്യവിജയം, സന്തോഷം, അംഗീകാരം. പകൽ 12 മുതൽ കാര്യപരാജയം, അമിത അധ്വാനം, ശാരീരിക വൈഷമ്യം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രയത്നത്തിനു തക്കതായ അംഗീകാരം ലഭിക്കാത്തതില്‍ നിരാശ തോന്നും. കുടുംബപരമായ ക്ലേശങ്ങള്‍ക്കും സാധ്യത. എന്നാൽ പകൽ 12 മണി കഴിഞ്ഞാൽ കാര്യസാധ്യം, ഇഷ്ടാനുഭവങ്ങൾ, മനഃസന്തോഷം മുതലായവയ്ക്ക് സാധ്യത.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter