മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2021 ജൂലൈ 30 വെള്ളി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 30.07.2021 (1196 കര്‍ക്കടകം 14 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പ്രവര്‍ത്തന മാന്ദ്യം, ആരോഗ്യ ക്ലേശം. ഉച്ചയ്ക്ക് 2 മണി മുതല്‍ കാര്യ വിജയം, ഇഷ്ടാനുഭവങ്ങള്‍ തുടങ്ങിയവയ്ക്ക് സാധ്യത.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
പ്രവര്‍ത്തന ലാഭം, വ്യാപാര അഭിവൃദ്ധി മുതലായവ പ്രതീക്ഷിക്കാം. ഉച്ചയ്ക്ക് 2 മണി കഴിഞ്ഞാല്‍ കാര്യ വിഘ്നം, അമിത വ്യയം, അകാരണ തടസം എന്നിവ കരുതണം.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
തൊഴില്‍ അംഗീകാരം, ധന നേട്ടം, സമ്മാന ലാഭം മുതലായവയ്ക്ക് സാധ്യത കാണുന്നു. നാളെ ലഭിക്കുന്ന അവസരങ്ങള്‍ ഗുണകരമായിരിക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ദിവസാരംഭത്തില്‍ പ്രതികൂല അനുഭവങ്ങള്‍ക്ക് സാധ്യതയുണ്ടെങ്കിലും മധ്യാഹ്നത്തില്‍ 2 മണികഴിഞ്ഞാല്‍ ധന നേട്ടം, തൊഴില്‍ വിജയം, ഇഷ്ട ഭക്ഷണ സമൃദ്ധി മുതലായവയ്ക്ക് സാധ്യത.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വരവും ചിലവും ഒരുപോലെ വര്‍ധിക്കാന്‍ ഇടയുള്ള ദിവസമാണ്. അടുത്ത് ഇടപഴകുന്നവരില്‍ നിന്നും അസ്വാഭാവികമായ പെരുമാറ്റം നേരിടേണ്ടി വന്നേക്കാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കാര്യ വിജയം, സന്തോഷം, അംഗീകാരം. ഉച്ചയ്ക്ക് 2 മണി കഴിഞ്ഞാല്‍ സാഹചര്യങ്ങള്‍ പ്രതികൂലമായെന്നു വരാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കാര്യനേട്ടം, ധനലാഭം, വ്യാപാരപുഷ്ടി മുതലായവ വരാവുന്ന ദിനമാണ്. ലഭിക്കുന്ന അവസരങ്ങള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താന്‍ ശ്രദ്ധിക്കുക.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
മന സമ്മര്‍ദം, മന ക്ലേശം, അധ്വാന ഭാരം എന്നിവ വരാവുന്ന ദിനം. ഉച്ചയ്ക്ക് 2 മണി മുതല്‍ തൊഴില്‍ നേട്ടം, കുടുംബ സുഖം, മന സന്തോഷം എന്നിവ വരാവുന്നതാണ്.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പല കാര്യങ്ങളിലും തീരുമാനങ്ങള്‍ എടുക്കാന്‍ ചിന്താക്കുഴപ്പം നേരിടാന്‍ ഇടയുണ്ട്. സുഹൃത്ത് സഹായം നിര്‍ണ്ണായകമായി ഭാവിക്കുന്ന ദിവസം ആയിരിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രഭാതത്തില്‍ ശുഭകരമായ അനുഭവങ്ങള്‍ക്ക് മുന്‍‌തൂക്കം ലഭിക്കും. എന്നാല്‍ മധ്യാഹ്നത്തില്‍ 2 മണി മുതല്‍ കാര്യ തടസം, അസന്തുഷ്ടി, ശത്രു ശല്യം മുതലായവയ്ക്ക് സാധ്യത.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അതിപ്രഭാതത്തില്‍ പ്രവര്‍ത്തന മാന്ദ്യം, അനിഷ്ട സാഹചര്യങ്ങള്‍ എന്നിവ വരാവുന്നതാണ്. ഉച്ചയ്ക്ക് 2 മണി മുതല്‍ ഇഷ്ടാനുഭവങ്ങള്‍, കാര്യ ലാഭം എന്നിവ പ്രതീക്ഷിക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ബന്ധു സഹായം, സാമ്പത്തിക നേട്ടം, മത്സര വിജയം മുതലായവ പ്രതീക്ഷിക്കാം. ഉച്ചയ്ക്ക് 2 മണി മുതല്‍ ആനുകൂല്യങ്ങള്‍ കുറയാന്‍ സാധ്യതയുണ്ട്.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter