മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2021 ജൂലൈ 28 ബുധൻ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 28.07.2021 (1196 കര്‍ക്കടകം 12 ബുധൻ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
തൊഴില്‍ രംഗത്ത് അനിഷ്ടാനുഭവങ്ങള്‍ വരാം. അനാവശ്യ വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കണം.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
വ്യാപാര ലാഭം, അംഗീകാരം, സാമ്പത്തിക ഗുണാനുഭവങ്ങള്‍ എന്നിവ പ്രതീക്ഷിക്കാം. ദൈവാധീനവും ഭാഗ്യവും വര്‍ധിക്കും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് അയവു വരും. കുടുംബാന്തരീക്ഷം സന്തോഷപ്രദമാകും. വിരോധികള്‍ പോലും അനുകൂലരാകും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അമിത അധ്വാനം, പ്രവര്‍ത്തന വൈഷമ്യം മുതലായവ കരുതണം. പ്രധാന ഉത്തര വാദിത്വങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കാര്യ വൈഷമ്യം, അകാരണ തടസ്സങ്ങള്‍ എന്നിവ വരാവുന്ന ദിവസമാണ് . സാമ്പത്തിക കാര്യങ്ങളില്‍ നല്ലതുപോലെ ജാഗ്രത പുലര്‍ത്തണം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ആഗ്രഹ സാഫല്യത്തിന്റെ ദിവസമാണ്. ഏതു കാര്യവും വിജയത്തില്‍ എത്തും. അംഗീകാരം, അഭിനന്ദനം എന്നിവയും പ്രതീക്ഷിക്കാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പ്രവര്‍ത്തനങ്ങളില്‍ ഗുണകരമായ പരിവര്‍ത്തനങ്ങള്‍ പ്രതീക്ഷിക്കാം. പുതിയ സുഹൃത്ത് ബന്ധങ്ങള്‍ ഗുണകരമായി ഭവിക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കാര്യതടസ്സം വരാം. അവയെ ഫലപ്രദമായി അതിജീവിക്കുവാന്‍ കഴിയും. ദേഹസുഖം കുറയും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പതിവിലും അധ്വാനഭാരം വര്‍ധിക്കും. വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുള്ളതിനാല്‍ ആശയ വിനിമയത്തില്‍ കരുതല്‍ പുലര്‍ത്തുക.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഇഷ്ടാനുഭവങ്ങള്‍ ഉണ്ടാകും. കുടുംബപരമായും തൊഴില്‍ പരമായും ദിവസം നല്ലതുതന്നെ.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അമിത അധ്വാനം, അമിത വ്യയം മുതലായവ വരാം. തൊഴിലില്‍ മോശമല്ലാത്ത അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അനുഭവങ്ങളില്‍ അനുകൂല പരിവര്‍ത്തനങ്ങള്‍ പ്രതീക്ഷിക്കാം. ധനപരമായും കുടുംബപരമായും നല്ല അനുഭവങ്ങള്‍ക്ക് സാധ്യത.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter