മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2021 ജൂലൈ 22 വ്യാഴം) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 22.07.2021 (1196 കര്‍ക്കടകം 6 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കാര്യ വൈഷമ്യം, അമിതയാത്ര, പ്രതികൂല സാഹചര്യങ്ങൾ. എന്നാൽ സാമ്പത്തിക ക്ലേശം അതിജീവിക്കാൻ കഴിയും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
പ്രവർത്തന വൈഷമ്യം, അകാരണ മനഃക്ലേശം. പ്രതീക്ഷിച്ച സഹകരണം ലഭ്യമാകാൻ പ്രയാസം. മാതാപിതാക്കളുമായി കലഹിക്കും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
തൊഴിൽ നേട്ടം, സാമ്പത്തിക ലാഭം, കുടുംബ ഐശ്വര്യം. അപ്രതീക്ഷിത സഹായങ്ങൾ അനുഭവത്തിൽ വരും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പ്രവർത്തന വിജയം, ആത്മ വിശ്വാസം, മനോസുഖം, ആഗ്രഹസാദ്ധ്യം. ബന്ധുക്കളുടെ സഹകരണമുണ്ടാകും. തൊഴിലില്‍ നേട്ടങ്ങളുണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പലപ്പോഴും പ്രതീക്ഷിക്കുന്ന വിധത്തിൽ പ്രവർത്തിക്കാൻ കഴിയാതെ വരും. അംഗീകാരക്കുറവ്, ആഗ്രഹതടസ്സം എന്നിവയും വരാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
അമിത അധ്വാന ഭാരം, ശാരീരിക ക്ലേശം, അനാവശ്യ ചിന്തകൾ ഉണ്ടാകും. വിദേശയാത്ര നീട്ടിവയ്ക്കും. കുടുംബപരമായി നന്ന്. ബന്ധുക്കള്‍ക്ക്‌ ക്ലേശങ്ങളുണ്ടാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
മനഃസന്തോഷം നൽകുന്ന വാർത്തകളും അനുഭവങ്ങളും പ്രതീക്ഷിക്കാം. കാര്യവിജയം, സന്തോഷം എന്നിവയ്ക്കും സാധ്യത.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ആരോഗ്യക്ലേശം, അനിഷ്ട സാഹചര്യങ്ങൾ, മനോവൈഷമ്യം. ഔദ്യോഗിക രംഗത്ത്‌ വിഷമ സന്ധികളുണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കാര്യസാധ്യം, ബഹുമതി, ഭാഗ്യാനുഭവങ്ങൾ, സന്തോഷം. മത്സരങ്ങളില്‍ വിജയിക്കും. സാമൂഹ്യരംഗത്ത്‌ ശോഭിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അവിചാരിത യാത്രാ വൈഷമ്യം, അനുഭവ ക്ലേശം, കാര്യപരാജയം. പണം സംബന്ധിച്ച്‌ ഏതു കാര്യവും ജാഗ്രതയോടെ ചെയ്യുക.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
തൊഴിൽ ലാഭം, അഭിനന്ദനം, അഭിമാനം, മനോസുഖം. കച്ചടത്തില്‍ നിന്നും കൃഷിയില്‍ നിന്നും ഉള്ള ലാഭം വര്‍ദ്ധിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കുടുംബസുഖം, കാര്യവിജയം, സന്തോഷം, അനുകൂല അനുഭവങ്ങൾ. വിദേശത്തു നിന്ന്‌ ധാരാളം സഹായം ലഭിക്കാന്‍ അവസരമുണ്ടാകും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter