മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2021 ജൂലൈ 21 ബുധൻ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 21.07.2021 (1196 കര്‍ക്കടകം 5 ബുധൻ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പ്രവര്‍ത്തനങ്ങളില്‍ മാന്ദ്യവും അലസതയും നിഴലിക്കുവാന്‍ ഇടയുണ്ട്. അകാരണ വിഷാദം മൂലം ശുഭാപ്തി വിശ്വാസം കുറയാനും ഇടയുണ്ട്. തൊഴില്‍ ഭാരം വര്‍ധിക്കാന്‍ ഇടയുണ്ട്.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ഭാഗ്യാനുഭവങ്ങളും മെച്ചപ്പെട്ട അവസരങ്ങളും പ്രതീക്ഷിക്കാവുന്ന ദിനമാണ്. മറ്റുള്ളവരുടെ ആദരവിന് പാത്രമാകും. പ്രണയകാര്യങ്ങള്‍ വിജയിക്കും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
തൊഴിലിലും വ്യക്തി ജീവിതത്തിലും ഒരേപോലെ തിളങ്ങുവാന്‍ കഴിയും. മന സന്തോഷം തരുന്ന കൂടി ചേരലുകള്‍ ഉണ്ടാകും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പ്രവര്‍ത്തനങ്ങളില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്താന്‍ കഴിഞ്ഞെന്നു വരില്ല. ഊഹ കച്ചവട വും ഭാഗ്യ പരീക്ഷണവും ഗുണകരമാകില്ല. ഉദരവ്യാധി പിടിപെടാതെ നോക്കണം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ആകാംക്ഷകള്‍ ഉണ്ടാകാന്‍ ഇടയുള്ള ദിനമാണ്. പുതിയ സംരംഭങ്ങള്‍ക്കും നഷ്ടസാധ്യതയുള്ള ജോലികള്‍ക്കും യോജിച്ച ദിനമല്ല.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ആത്മവിശ്വാസവും തൊഴില്‍ നേട്ടവും സ്ഫുരിക്കുന്ന ദിനമായിരിക്കും. അലസത ഒഴിവാക്കിയാല്‍ പല കാര്യങ്ങളിലും നേട്ടം കൊയ്യാന്‍ കഴിയും. അവിവാഹിതര്‍ക്ക് പ്രണയ സാഫല്യം പ്രതീക്ഷിക്കാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കുടുംബ ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കും. തൊഴിലില്‍ ഉദ്ദേശിക്കുന്ന കാര്യസാധ്യം വരാന്‍ പ്രയാസമാണ്. അമിത അധ്വാനം മൂലം ആരോഗ്യ ക്ലേശങ്ങള്‍ വരാം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പ്രവര്‍ത്തനങ്ങളില്‍ ആശാവഹമായ പുരോഗതി നിലനിര്‍ത്താന്‍ കഴിയുന്ന ദിവസമായിരിക്കും. ആത്മ വിശ്വാസവും ഉത്സാഹവും ഏറിയിരിക്കും. തൊഴില്‍ രംഗം അനായാസകരമാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തടസ്സങ്ങളും, പ്രതികൂല അനുഭവങ്ങളും പ്രതീക്ഷിക്കണം. ഭാരിച്ച ബാധ്യതകള്‍ ഏറ്റെടുക്കുവാന്‍ പറ്റിയ ദിവസമല്ല.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യലാഭം, അനുഭവഗുണം, ഭാഗ്യ പുഷ്ടി മുതലായവ നിലനിര്‍ത്താന്‍ കഴിയുന്ന ദിവസം. സാമ്പത്തിക കാര്യങ്ങളില്‍ നേട്ടം പ്രതീക്ഷിക്കാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രവര്‍ത്തന നേട്ടം, കാര്യസാധ്യം, മാനസിക സുഖം എന്നിവയ്ക്ക് യോഗമുള്ള ദിനം. തടസ്സങ്ങള്‍ക്ക് പരിഹാര മാര്‍ഗങ്ങള്‍ ഉണ്ടാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കാര്യപരാജയം, അഭിമാനക്ഷതം, അമിത അധ്വാനം എന്നിവ കരുതണം. ഊഹകച്ചവടം നഷ്ടമാകാന്‍ ഇടയുണ്ട്.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter