മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2021 ജൂലൈ 18 ഞായർ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 18.07.2021 (1196 കര്‍ക്കടകം 2 ഞായർ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അധികാരികളുടെ പ്രീതിക്ക് പാത്രമാകും. അംഗീകാരം, സമ്മാനലാഭം മുതലായവയ്ക്കും സാധ്യത.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ധനലാഭം, ആഗ്രഹസാദ്ധ്യം, തൊഴിൽനേട്ടം, അനുകൂല സാഹചര്യങ്ങൾ.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
അല്പം വിഷമകരമായ തൊഴിൽ സാഹചര്യങ്ങൾ വരാവുന്ന ദിവസമാണ്. സാമ്പത്തികമായി ക്ലേശങ്ങൾ വരുമെങ്കിലും അത് താൽക്കാലികമാണ്. ആവശ്യമില്ലാത്തവരോട് മനസ്സിലുള്ളതെല്ലാം തുറന്നു പറയുന്നത് ദോഷകരമായേക്കാം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
തൊഴിൽ ഉത്തരവാദിത്വങ്ങളിൽ മതിയായ ശ്രദ്ധ പുലർത്താതിരുന്നാൽ പല അബദ്ധങ്ങളും വരാവുന്ന ദിവസമാണ്. പൊതുവിൽ അംഗീകാരവും ധന നേട്ടവും കുറഞ്ഞിരിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കർമ്മരംഗം അഭിവൃദ്ധി പ്രാപിക്കും. വ്യാപാരത്തിൽ കൂടുതൽ ഇടപാടുകൾ ഉണ്ടാകും.ഉല്ലാസകരമായി സമയം ചിലവഴിക്കാൻ കഴിയുന്നത് മനസ്സിന്റെ ആയാസം കുറയ്ക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
അവിചാരിത യാത്രാ വൈഷമ്യം, അനുഭവ ക്ലേശം, കാര്യപരാജയം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കുടുംബസുഖം, കാര്യവിജയം, സന്തോഷം, അനുകൂല അനുഭവങ്ങൾ.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കൂട്ടു കച്ചവടങ്ങള്‍ക്കും സംയുക്ത സംരംഭങ്ങള്‍ക്കും യോജിച്ച ദിനമല്ല. ധന വിഷയ ങ്ങളില്‍ വളരെ കരുതല്‍ വേണം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മനപ്രയാസം ഉണ്ടാക്കിയിരുന്ന പല വിഷയങ്ങൾക്കും പോംവഴി കണ്ടെത്താൻ കഴിയും. കുടുംബത്തിൽ നിന്നും മതിയായ പിന്തുണ ലഭിക്കുന്നത് അസവസമാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പൊതുവില്‍ നല്ല ദിവസമായിരിക്കും. ആഗ്രഹങ്ങള്‍ പലതും സാധിക്കും. കുടുംബാന്തരീക്ഷം മനോഹരമാകും. മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കാൻ കഴിയും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സ്വയം മനസ്സില്‍ ശുഭ ചിന്തയോടെ ഇരിക്കുക. അനാവശ്യ അവസരത്തില്‍ സംസാരിക്കുന്നത് പ്രതികൂല അനുഭവങ്ങള്‍ ഉണ്ടാക്കും. യാത്രയ്ക്ക് ദിവസം അനുകൂലമല്ല.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കാര്യവിഘ്നം, അഭിമാനഭംഗം, അസന്തുഷ്ടി.ജീവിത പങ്കാളിയോറൂം സുഹൃത്തുക്കളോടും കലഹിക്കാനുള്ള പ്രവണത മനസമാധാനം നഷ്ടപ്പെടുത്തിയെന്നു വരാം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter