മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2021 ജൂലൈ 11 ഞായർ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 11.07.2021 (1196 മിഥുനം 27 ഞായർ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അമിത അധ്വാനം, ആരോഗ്യ ക്ലേശം മുതലായവ വരാവുന്ന ദിവസമാണ്.വ്യാപാരത്തില്‍ ഉദ്ദേശിച്ച ലാഭം വരാന്‍ ബുദ്ധിമുട്ടാണ്.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
അനുഭവഗുണവും തൊഴില്‍ നേട്ടവും അംഗീകാരവും വരാവുന്ന ദിനമാണ്. അപ്രതീക്ഷിത കോണുകളില്‍ നിന്നും ശുഭകരമായ നീക്കങ്ങള്‍ പ്രതീക്ഷിക്കാം.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
പ്രയത്നത്തിനു അനുസരിച്ചുള്ള പ്രതിഫലം ലഭിക്കാത്തതില്‍ നൈരാശ്യം തോന്നാന്‍ ഇടയുണ്ട്. ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിച്ചാല്‍ കാര്യ വിജയം നേടാം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കാര്യ വിജയം, സന്തോഷകരമായ അനുഭവങ്ങള്‍, ധന നേട്ടം മുതലായവ പ്രതീക്ഷിക്കാം. എതിര്‍പ്പുകള്‍ കുറഞ്ഞു വരും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കാര്യ വൈഷമ്യം, യാത്രാ ദുരിതം, അംഗീകാരക്കുറവു മുതലായവ കരുതണം. പ്രധാന കര്‍ത്തവ്യങ്ങള്‍ക്ക് യോജിച്ച ദിനമല്ല.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പൊതു രംഗത്ത് അംഗീകാരം വര്‍ധിക്കും. കര്‍മ്മ രംഗത്ത് ധന നേട്ടവും കുടുംബത്തില്‍ സുഖാനുഭവങ്ങളും പ്രതീക്ഷിക്കാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കാര്യ വിജയം, സന്തോഷം, ബന്ധു സമാഗമം മുതലായവ പ്രതീക്ഷിക്കാം. ശുഭ കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കാര്യപരാജയവും അനാരോഗ്യവും അധിക ചിലവും വരാവുന്ന ദിവസമാണ്. എന്നാല്‍ അപ്രതീക്ഷിത ധന ലാഭത്തിനും സാധ്യത കാണുന്നു.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കുടുംബ സഹായം കുറയാന്‍ ഇടയുണ്ട്. സാമ്പത്തിക ക്ലേശത്തിന് പരിഹാരം കണ്ടുത്തും. വാക്കു പാലിക്കാന്‍ പ്രയാസം നേരിടും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ചിന്തിക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ ഭംഗിയാക്കാന്‍ കഴിയും. മനസ്സിന് ക്ലേശം ഉണ്ടാക്കിയിരുന്ന കാര്യങ്ങള്‍ക്ക് പരിഹാരം കണ്ടെത്തും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മനസ്സിന് സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും. ബാല്യകാല സുഹൃത്തുക്കളെയും മറ്റും കണ്ടുമുട്ടാന്‍ അവസരം ലഭിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ധാരാളം യാത്രകള്‍ വേണ്ടി വരും. കുടുംബ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുവാന്‍ വിഷമം നേരിടാന്‍ ഇടയുണ്ട്.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter