നിങ്ങളുടെ ഇന്ന്: 28.01.2021 (1196 മകരം 15 വ്യാഴം) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
അമിത അധ്വാന ഭാരം, ശാരീരിക ക്ലേശം, അനാവശ്യ ചിന്തകൾ. കുടുംബപരമായി നന്ന്. ദാമ്പത്യ ബന്ധം മെച്ചപ്പെടും. പൊതുവായ കാര്യങ്ങളില്‍ കൂടുതലായി ഇടപഴകാന്‍ ശ്രമിക്കും.
ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
പ്രവർത്തന വിജയം, ആത്മ വിശ്വാസം, മനോസുഖം, ആഗ്രഹസാദ്ധ്യം. സര്‍ക്കാര്‍ കാര്യങ്ങളില്‍ അനുകൂലമായ തീരുമാനം ഉണ്ടാകും. തൊഴില്‍ അന്വേഷണത്തില്‍ പുരോഗതി ഉണ്ടാകും.
മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
പലപ്പോഴും പ്രതീക്ഷിക്കുന്ന വിധത്തിൽ പ്രവർത്തിക്കാൻ കഴിയാതെ വരും. അംഗീകാരക്കുറവ്, ആഗ്രഹതടസ്സം എന്നിവയും വരാം. ആരോഗ്യ നില മെച്ചപ്പെടും. മനസ്സില്‍ പുതുതായി പല ചിന്തകളും ഉണ്ടാവും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മനഃസന്തോഷം നൽകുന്ന വാർത്തകളും അനുഭവങ്ങളും പ്രതീക്ഷിക്കാം. കാര്യവിജയം, സന്തോഷം എന്നിവയ്ക്കും സാധ്യത. ഉദ്ദേശിക്കാത്ത രീതിയില്‍ പല കാര്യങ്ങളും അനുകൂലമായി ഭവിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പ്രവർത്തന വൈഷമ്യം, അകാരണ മനഃക്ലേശം. പ്രതീക്ഷിച്ച സഹകരണം ലഭ്യമാകാൻ പ്രയാസം. അയല്‍ക്കാരുമായോ ബന്ധുക്കളുമായോ തര്‍ക്കങ്ങള്‍ ഉണ്ടാവാതെ സൂക്ഷിക്കുക.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
തൊഴിൽ നേട്ടം, സാമ്പത്തിക ലാഭം, കുടുംബ ഐശ്വര്യം. അപ്രതീക്ഷിത സഹായങ്ങൾ അനുഭവത്തിൽ വരും. കൊടുക്കല്‍ വാങ്ങല്‍ എന്നിവയില്‍ ജാഗ്രത പാലിക്കണം. ഉദ്ദേശിച്ച പല കാര്യങ്ങളും നടന്നേക്കും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഭാഗ്യപുഷ്ടി, അനുകൂല സാഹചര്യങ്ങൾ, അംഗീകാര ലബ്ധി. ശത്രുക്കൾ നിഷ്പ്രഭരാകും. കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയം.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കാര്യ വൈഷമ്യം, അമിതയാത്ര, പ്രതികൂല സാഹചര്യങ്ങൾ. എന്നാൽ സാമ്പത്തിക ക്ലേശം അതിജീവിക്കാൻ കഴിയും. യാത്രകള്‍ കഴിവതും ഒഴിവാക്കുന്നത് ഉത്തമം. ആരോഗ്യ നില പൊതുവേ മെച്ചം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തൊഴിൽ ക്ലേശം, ബന്ധങ്ങളിൽ വൈഷമ്യങ്ങൾ. ജാഗ്രതയോടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുക. സഹോദരങ്ങളുമായോ ബന്ധുക്കളുമായോ സന്ധ്യയ്ക്ക് ശേഷം ചില്ലറ പ്രശ്നങ്ങള്‍ ഉണ്ടാവാന്‍ സാധ്യത.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യവിജയം, സന്തോഷം, അംഗീകാരം, പ്രണയ കാര്യങ്ങളിൽ അനുകൂല അനുഭവങ്ങൾ. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട സമയം. പല ഉന്നതരുമായും ബന്ധപ്പെടാന്‍ അവസരം ലഭിച്ചേക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അപ്രതീക്ഷിത കാര്യലാഭം, കുടുംബ സുഖം, ധന നേട്ടം. ഉത്തരവാദിത്വം കൂടുതലുള്ള കാര്യങ്ങളില്‍ ഉദാസീനത അരുത്. അനാവശ്യമായി ഓരോന്ന് ഓര്‍ത്ത് വിഷമിക്കാതിരിക്കുക.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അധ്വാനഭാരംവർദ്ധിച്ചാലും അതിനു തക്ക പ്രതിഫലം ലഭ്യമാകും. അമിത ചിലവുകൾ മൂലം വിഷമതകൾ വരാം. ധനം സംബന്ധിച്ച വരവ് സാധാരണ ഗതിയിലായിരിക്കും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283