മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2021 ജനുവരി 27 ബുധൻ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 27.01.2021 (1196 മകരം 14 ബുധൻ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
കുടുംബസുഖം, കാര്യവിജയം, സന്തോഷം, അനുകൂല അനുഭവങ്ങൾ. പൊതുവേ സ്ഥിതി മെച്ചപെടും. വിദ്യാഭ്യാസം സംബന്ധിച്ച കാര്യങ്ങളില്‍ പുരോഗ്യതിയുണ്ടാകും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
അവിചാരിത യാത്രാ വൈഷമ്യം, അനുഭവ ക്ലേശം, കാര്യപരാജയം. ചുറ്റുപാടുകള്‍ പൊതുവേ മെച്ചമായിരിക്കും. വിദ്യാഭ്യാസ കാര്യങ്ങളുമായി ബന്ധപ്പെട്ട്‌ ധാരാളം യാത്ര ചെയ്യേണ്ടിവരും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
കാര്യസാധ്യം, ബഹുമതി, ഭാഗ്യാനുഭവങ്ങൾ, സന്തോഷം. വിദേശത്തു നിന്ന്‌ ധാരാളം സഹായം ലഭിക്കാന്‍ അവസരമുണ്ടാകും. തൊഴിലുമായി ബന്ധപ്പെട്ട അലച്ചില്‍ ശരീരത്തിന്‍റെ ആരോഗ്യത്തെ ബാധിച്ചേക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പ്രവർത്തന വൈഷമ്യം, തൊഴിൽ മാന്ദ്യം, അനാരോഗ്യം, അസന്തുഷ്ടി. ആരോഗ്യനില പൊതുവേ മെച്ചമായിരിക്കും. വിവാഹം സംബന്ധിച്ച കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
തൊഴിൽ ലാഭം, അഭിനന്ദനം, അഭിമാനം, മനോസുഖം. ജോലിസ്ഥലത്ത്‌ ഉന്നതരുടെ പ്രീതിക്ക്‌ പാത്രമാവും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ചേക്കും. ദാമ്പത്യ ബന്ധം ശുഭകരം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കാര്യ വിജയം, സന്തോഷം, അംഗീകാരം, ഇഷ്ട ഭക്ഷണം. സാമ്പത്തിക നില മെച്ചപ്പെടും. വസ്ത്രവ്യാപാരികള്‍ക്ക്‌ ലാഭമുണ്ടാകും. പുതിയ ജോലികിട്ടും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കാര്യപരാജയം, ആഗ്രഹ തടസം, അദ്ധ്വാന ഭാരം. ധനപരമായി ഗുണദോഷ സമ്മിശ്രം. ആരോഗ്യപ്രശ്നങ്ങളുണ്ടായേക്കും. ബന്ധുക്കളുടെ സഹായം ലഭിക്കും. പരീക്ഷകളില്‍ വിജയിക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കാര്യ സാധ്യത്തിന് കാല താമസം, സുഹൃത് സഹായം ഉണ്ടാകും. ചിരകാലമായി ശ്രമിക്കുന്ന കാര്യങ്ങള്‍ നടക്കാനിടയുണ്ട്‌. സല്‍ക്കാരങ്ങളില്‍ പങ്കെടുക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കാര്യ വിജയം, സന്തോഷം, അംഗീകാരം, ഇഷ്ട ഭക്ഷണം. ഔഷധവ്യാപാരികള്‍ക്ക്‌ ലാഭമുണ്ടാകും. വിവാഹം നിശ്ചയിക്കും. അയല്‍ക്കാരുമായി അഭിപ്രായഭിന്നതകളുണ്ടാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മനോ സുഖം, കാര്യ നേട്ടം, കുടുംബ സുഖം, ഇഷ്ട വാർത്തകൾ. പൊതുരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ മെച്ചപ്പെട്ട സമയം. പല ഉന്നതരുമായും ബന്ധപ്പെടാന്‍ അവസരം ലഭിച്ചേക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അനിഷ്ട സാഹചര്യങ്ങൾ, ആരോഗ്യ ക്ലേശം, അപ്രതീക്ഷിത തടസ്സങ്ങൾ. ഉത്തരവാദിത്വം കൂടുതലുള്ള കാര്യങ്ങളില്‍ ഉദാസീനത അരുത്‌. അനാവശ്യമായി ഓരോന്ന്‌ ഓര്‍ത്ത്‌ വിഷമിക്കാതിരിക്കുക.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അദ്ധ്വാന ഭാരം, വർധിച്ച ചിലവുകൾ, ശാരീരിക ക്ലേശം. കുടുംബപരമായി നല്ല അനുഭവങ്ങൾ. ധനം സംബന്ധിച്ച വരവ്‌ സാധാരണ ഗതിയിലായിരിക്കും. കലാപരമായ പ്രവര്‍ത്തനങ്ങളിലുള്ളവര്‍ക്ക്‌ സമയം അനുകൂലമാണ്‌.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter