മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2021 ജനുവരി 26 ചൊവ്വ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 26.01.2021 (1196 മകരം 13 ചൊവ്വ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
കുടുംബാംഗങ്ങളോടൊപ്പം അവധി സമയം ചെലവഴിക്കും, ആത്മവിശ്വാസം വര്‍ധിക്കും, അനിഷ്ട സാഹചര്യങ്ങളെ അതിജീവിക്കും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
മാനസിക ബുദ്ധിമുട്ടുകളുണ്ടാകും, സ്വന്തം കാര്യങ്ങളില്‍ തടസങ്ങളുണ്ടാകും, പ്രയോജനമില്ലാതെ മറ്റുള്ളവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കേണ്ടി വരും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
തൊഴിൽ കാര്യങ്ങളിൽ പുരോഗതിയുണ്ടാകും, യാഥാര്‍ഥ്യബോധത്തോടു പ്രവര്‍ത്തിക്കും, മനസിലുദ്ദേശിക്കുന്ന കാര്യങ്ങള്‍ നിഷ്പ്രയാസം സാധിക്കുവാൻ കഴിയും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കാര്യതടസം, ആരോഗ്യപ്രശ്‌നം എന്നിവയഃ സാധ്യത, സ്വന്തം വാക്കുകള്‍ ദോഷകരമായി ഭവിക്കാൻ ഇടയുണ്ട്, സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധിക്കണം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ജീവിതപങ്കാളിയില്‍ നിന്നും നേട്ടങ്ങളുണ്ടാകും, മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും, സാമ്പത്തിക പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം, ബന്ധുജനങ്ങളുടെ പിന്തുണ സഹായകരമാകും, സങ്കീര്‍ണ പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്തുവാൻ കഴിയും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ശരീരസുഖം കുറയും, തൊഴിൽ കാര്യങ്ങളില്‍ ചില പ്രതിസന്ധി കളുണ്ടാകൺ ഇടയുണ്ടെങ്കിലും അതിജീവിക്കും, സായാഹ്നശേഷം ഗുണദോഷ സമ്മിശ്രം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
അമിത ആത്മവിശ്വാസം മൂലം അബദ്ധങ്ങൾ വരാവുന്ന ദിവസമാണ്. ഭാഗ്യപരീക്ഷണം, ഊഹ കച്ചവടം തുടങ്ങിയവ ദോഷകരമാകും. ജാഗ്രതയോടെ നീങ്ങിയാൽ കാര്യസാധ്യം പ്രതീക്ഷിക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഭാഗ്യാനുഭവങ്ങളുണ്ടാകും, കുടുംബ സ്ഥിതിയില്‍ അനുകൂലമാറ്റം, യാത്രകള്‍ ഫലവത്താകും, ബന്ധുഗുണം പ്രതീക്ഷിക്കാം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വിവിധ മേഖലകളില്‍ നിന്നു ധനവരവ് പ്രതീക്ഷിക്കാം, സുഹൃത്തുക്കളുടെ സഹായം നിമിത്തം നേട്ടങ്ങൾ, സന്താനങ്ങളെ കൊണ്ട് ഗുണാനുഭവങ്ങൾ.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അലസത മൂലം പല പ്രധാന ഉത്തരവാദിത്വങ്ങളും മാറ്റിവയ്ക്കും. ശാരീരിക വൈഷമ്യം, മനഃക്ലേശം മുതലായവയ്ക്കും സാധ്യത.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സദുദ്ദേശ പ്രവര്‍ത്തനങ്ങള്‍ പോലും വിപരീതമായി ഭവിച്ചെന്നു വരാം. വേണ്ടത്ര ആലോചനയുടെ മാത്രം പ്രധാന കാര്യങ്ങളിൽ ഇടപെടുക.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter