മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2021 ജനുവരി 25 തിങ്കൾ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 25.01.2021 (1196 മകരം 12 തിങ്കൾ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
വിദ്യാഭ്യാസ വിഷയങ്ങളില്‍ ഉയര്‍ച്ച. പൂര്‍വികസ്വത്ത് ലഭിക്കും. ദാമ്പത്യകലഹം. പ്രേമബന്ധം ശക്തമാകും. സന്താനങ്ങളില്‍നിന്ന് സ്നേഹപൂര്‍ണ്ണമായ പെരുമാറ്റം ഉണ്ടാകും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
കായികമത്സരങ്ങളില്‍ അംഗീകാരം. ഉദ്യോഗരംഗത്തെ പ്രതിസന്ധികള്‍ നീങ്ങും. കടബാധ്യതകള്‍ ഒഴിവാകും. ഗൃഹനിര്‍മ്മാണത്തില്‍ തടസ്സം.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
അനാവശ്യമായ അലച്ചിലും ധന നഷ്ടവും ഉണ്ടാകും. ആരെയും അമിതമായി വിശ്വസിക്കാതിരിക്കുക. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകര്യം ചെയ്യുക.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ആരോഗ്യം മധ്യമം. ചികിത്സകളുമായി ബന്ധപ്പെട്ട്‌ ധാരാളം പണം ചെലവഴിക്കേണ്ടിവരും. സഹോദരരും ബന്ധുക്കളും സഹായിക്കും ഏവരുമായും സഹകരിച്ചു പോവുക നന്ന്‌.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ജോലിസ്ഥലത്ത്‌ ഉന്നതരുമായി ചങ്ങാത്തം കൂടുന്നത്‌ ഒഴിവാക്കുക. സഹപ്രവര്‍ത്തകരുമായി ഒത്തു പോവുന്നത്‌ നല്ലത്‌. ആരോഗ്യവുമായി ബന്ധപ്പെട്ട്‌ പണം ചെലവഴിക്കാന്‍ സാധ്യത കാണുന്നു.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
അപ്രതീക്ഷിതമായ പണം കൈവന്നുചേരാന്‍ അവസരമുണ്ടാകും. കച്ചവടം ലാഭമാകും. എന്നാല്‍ കൃഷി, വീട്ടു മൃഗങ്ങള്‍ എന്നിവമൂലം നഷ്ടമുണ്ടാകാന്‍ സാധ്യത കാണുന്നു.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പത്രപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക്‌ മെച്ചപ്പെട്ട സമയം. ഉന്നതരുമായി ബന്ധപ്പെടാന്‍ അവസരമുണ്ടായേക്കും. മുന്‍കാല സുഹൃത്തുക്കളെ കണ്ടുമുട്ടാന്‍ അവസരമുണ്ടായേക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
അയല്‍ക്കാരും ബന്ധുക്കളും സ്‌നേഹത്തോടെ പെരുമാറും. വിദേശയാത്രയ്ക്ക്‌ അനുമതി ലഭിക്കും. അപ്രതീക്ഷിതമായി പല കാര്യങ്ങളും സാധിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മാതാപിതാക്കളോട്‌ സ്‌നേഹത്തോടെ പെരുമാറും. പുതിയ കരാറുകളിലും ഉടമ്പടികളിലും ഏര്‍പ്പെടാന്‍ അവസരമുണ്ടാകും. സംശയങ്ങള്‍ പലതും ദൂരീകരിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രധാനപ്പെട്ട പല രേഖകളും കളവുപോകാന്‍ സാധ്യതയുണ്ട്‌. വാഹന സംബന്ധമായ വഴക്കുകള്‍ ഉണ്ടായേക്കും. പൊതുപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടവര്‍ക്ക്‌ പൊതുവേ നല്ല സമയമല്ല.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
രാഷ്ട്രീയക്കാരുമായി ഒത്തുചേര്‍ന്നു പോവുന്നത്‌ നന്ന്‌. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പല രംഗങ്ങളിലും അസൂയാവഹമായ പുരോഗതിയുണ്ടാവും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കുടുംബാംഗങ്ങളുമായി എല്ലാവിധത്തിലും ഒത്തുപോവുക. കച്ചവടത്തില്‍ ലാഭം ഉണ്ടാകും. ജോലിസ്ഥലത്ത്‌ സഹകരണം ലഭിക്കും. പണം സംബന്ധിച്ച പല കാര്യങ്ങളിലും ജാഗ്രത പാലിക്കുക.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter