മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2021 ജനുവരി 24 ഞായർ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
കാര്യവിഘ്നം, അവിചാരിത മനക്ലേശം എന്നിവ വരാം. സായാഹ്നശേഷം ആനുകൂല്യം വര്‍ധിക്കും. രാഷ്ട്രീയമേഖലയില്‍ വര്‍ത്തിക്കുന്നവര്‍ക്ക് അപമാനം. ആരോഗ്യ നില സാമാന്യം മെച്ചമായിരിക്കും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
തൊഴില്‍ ലാഭം, അംഗീകാരം, അഭിനന്ദനം. അപ്രതീക്ഷിത ധനലാഭാത്തിനും സാധ്യതയുണ്ട്. മുന്‍കാലപ്രവൃത്തികള്‍ ഗുണകരമാകും. സാഹിത്യരംഗത്തുള്ളവര്‍ക്ക് അംഗീകാരം.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
അധ്വാന ഭാരം, ഉത്തര വാദിത്തം എന്നിവ വര്‍ധിക്കും. പ്രൊമോഷന്‍ പ്രതീക്ഷിക്കാം. ആശയ വിനിമയത്തില്‍ അപാകതകള്‍ വരാതെ നോക്കണം. നീതിന്യായ മേഖലയിലുള്ളവര്‍ക്ക് അപമാനസാദ്ധ്യത.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കാര്യസാധ്യം, അംഗീകാരം, ഇഷ്ട ഭക്ഷണം. സമയം ഉല്ലാസകരമായി ചിലവഴിക്കുവാന്‍ കഴിയും. മാതാപിതാക്കള്‍ക്ക് സന്തോഷകരമായ അനുഭവങ്ങള്‍ ഉണ്ടാകും. വിദ്യാഭ്യാസരംഗത്ത് നേട്ടം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സുഹൃത്ത് സമാഗമം, സന്തോഷ അനുഭവങ്ങള്‍, മാനസിക ഉല്ലാസം എന്നിവ ഉണ്ടാകാവുന്ന ദിനം. നല്ല കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. മാതൃസ്വത്ത് ലഭിക്കും. ഇന്‍ഷ്വറന്‍സ് ധനം ലഭിക്കും. രാഷ്ട്രീയരംഗത്ത് ഗുണം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പതിവിലും അധ്വാനഭാരം വര്‍ധിക്കും. വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുള്ളതിനാല്‍ ആശയ വിനിമയത്തില്‍ കരുതല്‍ പുലര്‍ത്തുക. ഉദ്യോഗസംബന്ധമായ വിവാദങ്ങള്‍ കൂടുതല്‍ പ്രശ്നമുണ്ടാക്കും. സാമ്പത്തിക പുരോഗതി.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അനാവശ്യ തടസ്സം, അമിത അധ്വാനം, ദാമ്പത്യകലഹം എന്നിവ വരാന്‍ ഇടയുള്ള ദിവസം. ഉദര സംബന്ധമായ വ്യാധികളെ കരുതണം. പുരസ്കാരങ്ങള്‍ ലഭിക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ബന്ധു സമാഗമം, കാര്യ വിജയം, ദ്രവ്യ ലാഭം എന്നിവ പ്രതീക്ഷിക്കാം. അപ്രതീക്ഷിത നേട്ടങ്ങള്‍ക്കും സാധ്യത. ഉദ്യോഗരംഗത്തെ പ്രതിസന്ധികള്‍ നീങ്ങും. കടബാധ്യതകള്‍ ഒഴിവാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സാമ്പത്തികമായും തൊഴില്‍ പരമായും നല്ല അനുഭവങ്ങള്‍ ഉണ്ടാകും. അഭിമാനാര്‍ഹ മായ നേട്ടങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിയും. ആരെയും അമിതമായി വിശ്വസിക്കാതിരിക്കുക. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകര്യം ചെയ്യുക.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ബന്ധുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരുമായി വാഗ്വാദം ഒഴിവാക്കുക. അനാവശ്യ യാത്രകള്‍ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. ആരോഗ്യം മധ്യമം. ചികിത്സകളുമായി ബന്ധപ്പെട്ട്‌ ധാരാളം പണം ചെലവഴിക്കേണ്ടിവരും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അമിത വ്യയം, അനാരോഗ്യം എന്നിവയെ കരുതണം. സാമ്പത്തിക ഇടപാടുകളില്‍ ജാഗ്രത പുലര്‍ത്തുക. ജോലിസ്ഥലത്ത്‌ ഉന്നതരുമായി ചങ്ങാത്തം കൂടുന്നത്‌ ഒഴിവാക്കുക. സഹപ്രവര്‍ത്തകരുമായി ഒത്തു പോവുന്നത്‌ നല്ലത്‌.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
തുടങ്ങി വയ്ക്കുന്ന കാര്യങ്ങള്‍ ഭംഗിയായി പര്യവസാനിപ്പിക്കുവാന്‍ കഴിയും. പ്രയോജനകരമായ പുതിയ ബന്ധങ്ങള്‍ ഉടലെടുക്കും. അപ്രതീക്ഷിതമായ പണം കൈവന്നുചേരാന്‍ അവസരമുണ്ടാകും. കച്ചവടം ലാഭമാകും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter