നിങ്ങളുടെ ഇന്ന്: 23.01.2021 (1196 മകരം 10 ശനി ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
പ്രവര്‍ത്തന മാന്ദ്യം, ആരോഗ്യക്ലേശം, അലസത എന്നിവ വരാവുന്ന ദിനമാണ്. ഭാഗ്യ പരീക്ഷണത്തിന് ദിവസം അനുകൂലമല്ല.
ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
തൊഴിലിലും സമൂഹത്തിലും നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. കുടുംബ കാര്യങ്ങളില്‍ അനുകൂലാവസ്ഥയുണ്ടാകും . ധനതടസ്സം പരിഹരിക്കപ്പെടും.
മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
കുടുംബ ക്ലേശം, അനിഷ്ടാനുഭവങ്ങള്‍ എന്നിവ കരുതണം. ആശയവിനിമയത്തിലെ അപാകത മൂലം പല വൈഷമ്യങ്ങളും ഉണ്ടായെന്നു വരാം.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മന സന്തോഷകരമായ അനുഭവങ്ങള്‍ ഉണ്ടാകും. പല പ്രശ്നങ്ങള്‍ക്കും സ്വാഭാവിക പരിഹാരങ്ങള്‍ അനുഭവത്തില്‍ വരും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അംഗീകാരം, തൊഴില്‍ നേട്ടം, ഭാഗ്യാനുഭവങ്ങള്‍ തുടങ്ങിയവ പ്രതീക്ഷിക്കാം. പുതിയ സുഹൃത്ത് ബന്ധങ്ങള്‍ ഗുണകരമാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
അമിത അധ്വാനം, പ്രവര്‍ത്തന മാന്ദ്യം മുതലായവ വരാവുന്ന ദിനമാണ്. ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിജയകരമായി ഭവിക്കും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കാര്യ വൈഷമ്യം, തൊഴില്‍ ക്ലേശം, ആനുകൂല്യക്കുറവ് തുടങ്ങിയ അനുഭവങ്ങള്‍ വരാം. വാക്കുതര്‍ക്കങ്ങള്‍ ഒഴിവാക്കുക.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ചിന്തിക്കുന്ന വിധത്തില്‍ തന്നെ കാര്യങ്ങള്‍ മുന്‍പോട്ടു കൊണ്ടുപോകുവാന്‍ കഴിയും. പുതിയ ബന്ധങ്ങള്‍ ഗുണകരമായി ഭവിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കാര്യവിജയം, അംഗീകാരം,ആഗ്രഹാസാധ്യം എന്നിവ പ്രതീക്ഷിക്കാം. കുടുംബത്തില്‍ ബന്ധു സമാഗമത്തിനു സാധ്യത.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സഹപ്രവര്‍ത്തകരുടെ പ്രതികൂല സമീപനംമൂലം തൊഴില്‍ക്ലേശം ഉണ്ടായെന്നു വരാം. ചിലവുകള്‍ വര്ധിക്കുവാന് ഇടയുണ്ട്.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അനാവശ്യ ചിന്തകളാല്‍ ആകാംക്ഷകള്‍ വരാവുന്ന ദിവസമാണ്. ശുഭചിന്തകളാല്‍ മനസ്സ് നിറയ്ക്കാന്‍ കഴിഞ്ഞാല്‍ വലിയ വൈഷമ്യം കൂടാതെ ചുമതലകള്‍ നിറവേറ്റാന്‍ കഴിയും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അപ്രതീക്ഷിത പണ ചിലവ്, ധന തടസം എന്നിവ വരാവുന്ന ദിവസമാണ്. കുടുംബ കാര്യങ്ങളിലും അല്പം വൈഷമ്യം ഉണ്ടായെന്നു വരാം.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283