നിങ്ങളുടെ ഇന്ന്: 22.01.2021 (1196 മകരം 9 വെള്ളി) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
സാമ്പത്തിക ലാഭം, തൊഴില്‍ അംഗീകാരം, ഇഷ്ടാനുഭവങ്ങള്‍ എന്നിവ പ്രതീക്ഷിക്കാം. വ്യാപാരത്തില്‍ ലാഭം വര്‍ധിക്കും.
ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
കാര്യ വൈഷമ്യം, പ്രവര്‍ത്തന ക്ലേശം എന്നിവ കരുതണം. സ്വന്തം ചുമതലകള്‍ മറ്റുള്ളവരെ ഏല്‍പ്പിക്കുന്നത് അബദ്ധമാകും. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുക.
മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
തൊഴില്‍ നേട്ടം, അംഗീകാരം മുതലായവ വരാവുന്ന ദിവസമാണ്. അധികാരികള്‍, സഹ പ്രവര്‍ത്തകര്‍ എന്നിവര്‍ അനുകൂലമായി പെരുമാറും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കാര്യ വിജയം, സന്തോഷം, അംഗീകാരം എന്നിവ വരാം. ബന്ധു സമാഗമം, സന്തോഷാനുഭവങ്ങള്‍ എന്നിവയും പ്രതീക്ഷിക്കാം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സാമ്പത്തികമായി ചില വൈഷമ്യങ്ങള്‍ വരാവുന്നതാണ്. സുഹൃത്ത് സഹായം പല കാര്യങ്ങളിലും നിര്‍ണായകമായി ഭവിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കുടുംബപരമായി അല്പം വൈഷമ്യങ്ങള്‍ വരാവുന്ന ദിവസമാണ്. സാമ്പത്തിക കാര്യങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തണം.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തൊഴിലിലും കുടുംബത്തിലും ഒരേ പോലെ നല്ല അനുഭവങ്ങള്‍ വരാന്‍ സാധ്യതയേറിയ ദിവസമാണ്. മത്സരങ്ങളിലും ഭാഗ്യ പരീക്ഷണങ്ങളിലും വിജയം ഉണ്ടാകും.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
നേട്ടങ്ങളും അവസരങ്ങളും ലഭ്യാമാകുന്ന ദിവസമായിരിക്കും. അലസത ഒഴിവാക്കിയാല്‍ പല കാര്യങ്ങളിലും അനുകൂലമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അകാരണ ചിന്തകളാല്‍ മനസ്സ് വ്യാകുലമാകാന്‍ സാധ്യതയുണ്ട്. ദൂര ദേശത്ത് നിന്നും അപ്രിയമായ ചില വാര്‍ത്തകള്‍ കേട്ടെന്നു വരാം.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രധാന കാര്യങ്ങളില്‍ ചില തടസങ്ങള്‍ നേരിടേണ്ടി വന്നേക്കാം. നഷ്ട സാധ്യതയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ അനുയോജ്യമായ ദിവസമല്ല.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ശുഭകരമായ അനുഭവങ്ങള്‍ക്ക് മുന്‍തൂക്കം ലഭിക്കും. പ്രയത്നങ്ങള്‍ക്ക് അംഗീകാരവും മാന്യമായ പ്രതിഫലവും ലഭ്യമാകും. മന സന്തോഷം വര്‍ധിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അല്പം മാനസിക സമ്മര്‍ദം വര്‍ദ്ധിക്കാവുന്ന ദിവസമാണ്. അനാവശ്യ ചിന്തകള്‍ ഒഴിവാക്കുക. കര്‍തവ്യങ്ങള്‍ ശ്രദ്ധയോടെ നിറവേറ്റുക.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283