മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2021 ജനുവരി 20 ബുധൻ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 20.01.2021 (1196 മകരം 7 ബുധൻ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
കാര്യവൈഷമ്യം, മനഃക്ലേശം, അഭിമാനക്ഷതം. കൃഷി, വീട്ടു മൃഗങ്ങള്‍ എന്നിവമൂലം നഷ്ടമുണ്ടാകാന്‍ സാധ്യത കാണുന്നു. ഉച്ചയ്ക്ക് 12 മുതൽ കാര്യവിജയം, സന്തോഷം.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ഇഷ്ടാനുഭവങ്ങൾ, ആഗ്രഹ സാധ്യം. അപ്രതീക്ഷിതമായി മുന്‍കാല സുഹൃത്തുക്കളെ കണ്ടുമുട്ടാന്‍ സാധ്യത. ഉച്ചയ്ക്ക് 12 മണി മുതൽ പ്രതികൂല അനുഭവങ്ങൾക്ക് സാധ്യത.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
ധനലാഭം, ആഗ്രഹസാദ്ധ്യം, തൊഴിൽനേട്ടം, അനുകൂല സാഹചര്യങ്ങൾ. വിദേശയാത്രയ്ക്ക്‌ അനുമതി ലഭിക്കും. അപ്രതീക്ഷിതമായി പല കാര്യങ്ങളും സാധിക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അനിഷ്ടാനുഭവങ്ങൾ, അകാരണ തടസ്സം, കാര്യ വൈഷമ്യം. ഉച്ചയ്ക്ക് 12 മണി മുതൽ ആഗ്രഹ സാഫല്യം, അംഗീകാരം, തൊഴിൽ നേട്ടം. സംശയങ്ങള്‍ പലതും ദൂരീകരിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പ്രവർത്തന വൈഷമ്യം, തൊഴിൽ മാന്ദ്യം, അനാരോഗ്യം, അസന്തുഷ്ടി. രാഷ്ട്രീയക്കാരുമായി ഒത്തുചേര്‍ന്നു പോവുന്നത്‌ നന്ന്‌. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പല രംഗങ്ങളിലും അസൂയാവഹമായ പുരോഗതിയുണ്ടാവും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കാര്യസാധ്യം, സന്തോഷം, അംഗീകാരം. മധ്യാഹ്നത്തിൽ 12 മണി കഴിഞ്ഞാൽ അനിഷ്ട സാഹചര്യങ്ങൾ, അവിചാരിത ക്ലേശാനുഭവങ്ങൾ. കുടുംബാംഗങ്ങളുമായി എല്ലാവിധത്തിലും ഒത്തുപോവുക.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കുടുംബസുഖം, കാര്യവിജയം, സന്തോഷം, അനുകൂല അനുഭവങ്ങൾ. ഗൃഹ നിര്‍മ്മാണത്തിലെ തടസ്സം മാറും. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധന നേട്ടം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
അദ്ധ്വാന ഭാരം, വർധിച്ച ചിലവുകൾ, ശാരീരിക ക്ലേശം. ഉച്ചയ്ക്ക് 12 മണി മുതൽ മനോസുഖം, ഇഷ്ടാനുഭവങ്ങൾ, കാര്യസാധ്യം. സഹോദരങ്ങളില്‍നിന്നും ധനസഹായം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അവിചാരിത യാത്രാ വൈഷമ്യം, അനുഭവ ക്ലേശം, കാര്യപരാജയം. വിലപിടിച്ച വസ്തുക്കള്‍ നഷ്‌ടപ്പെടും. വൈദ്യശാസ്‌ത്ര മേഖലയില്‍ അപമാനസാധ്യത.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യവിജയം, സന്തോഷം, അംഗീകാരം ഉച്ചയ്ക്ക് 12 മണി മുതൽ പ്രവർത്തന ക്ലേശം, പ്രതികൂല അനുഭവങ്ങൾ. തൊഴിലില്‍ സ്ഥിരതയ്ക്കും പ്രൊമോഷനും സാധ്യത.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കാര്യവിഘ്നം, അഭിമാനഭംഗം, അസന്തുഷ്ടി. പകൽ 12 മണി കഴിഞ്ഞാൽ കാര്യവിജയം, സന്തോഷം, ഇഷ്ട ബന്ധു സമാഗമം. ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കാര്യവിജയം, മനോസുഖം, ആഗ്രഹസാദ്ധ്യം. നഷ്‌ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. ഉച്ചയ്ക്ക് 12 മണി മുതൽ അനിഷ്ട സാഹചര്യങ്ങൾ, ക്ലേശാനുഭവങ്ങൾ.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter