മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2021 ജനുവരി 17 ഞായർ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 17.01.2021 (1196 മകരം 4 ഞായർ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
മാനസിക സന്തോഷം നൽകുന്ന അനുഭവങ്ങൾ, തൊഴിൽ വിജയം, കുടുംബ സുഖം. വിദ്യാതടസ്സം മാറും. സാമ്പത്തിക പുരോഗതി. രാഷ്‌ട്രീയക്കാര്‍ക്ക്‌ നേട്ടം.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
അനുകൂല സാഹചര്യങ്ങൾ, കാര്യവിജയം, സാമ്പത്തിക ലാഭം. പ്രേമബന്‌ധം ശക്തമാകും. സന്താനങ്ങളില്‍ നിന്ന്‌ സ്‌നേഹപൂര്‍ണ്ണമായ പെരുമാറ്റം ഉണ്ടാകും. ആദായം വര്‍ദ്ധിക്കും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
പ്രവർത്തന ക്ലേശം, കാര്യാ വൈഷമ്യം. കലാമത്സരങ്ങളില്‍ വിജയിക്കും. സന്താനങ്ങളില്‍ നിന്ന്‌ ശത്രു തുല്യമായ പെരുമാറ്റം ഉണ്ടാകും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പ്രവർത്തന മാന്ദ്യം, ശാരീരിക ക്ലേശം, അമിത അധ്വാനഭാരം. രാഷ്‌ട്രീയരംഗത്ത്‌ കൂടുതല്‍ ശോഭിക്കും. വാതരോഗം വര്‍ദ്ധിക്കും. അപ്രതീക്ഷിത കാര്യലാഭം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഇഷ്ടാനുഭവങ്ങൾ, കാര്യലാഭം, ഭാഗ്യാനുഭവങ്ങൾ. സാമ്പത്തികരംഗം മെച്ചപ്പെടും. കടബാദ്ധ്യതകള്‍ ഒഴിവാകാനുള്ള മാര്‍ഗ്ഗം തുറന്നുകിട്ടും. നഷ്‌ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ആഗ്രഹസാദ്ധ്യം, മനോസുഖം, ആത്മവിശ്വാസജനകമായ അനുഭവങ്ങൾ. സഹോദരങ്ങളില്‍നിന്ന്‌ ധനസഹായം ലഭിക്കും. ദൂരയാത്രയ്ക്ക് സാധ്യത. കടബാദ്ധ്യത കുറയും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അനിഷ്ട സാഹചര്യങ്ങൾ, ആരോഗ്യ ക്ലേശം, അപ്രതീക്ഷിത തടസ്സങ്ങൾ. കാര്‍ഷികരംഗത്ത്‌ പ്രതിസന്‌ധി. രാഷ്‌ട്രീയമേഖലയില്‍ വര്‍ത്തിക്കുന്നവര്‍ക്ക്‌ അപമാനം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
സാമ്പത്തിക വൈഷമ്യം, യാത്ര ദുരിതം, അകാരണ വിഷാദം. ഊഹാപോഹങ്ങളില്‍ വിശ്വസിക്കരുത്. രോഗങ്ങള്‍ ശല്യപ്പെടുത്തും. തൊഴില്‍രംഗത്ത്‌ ശക്തമായ പ്രതിസന്‌ധി നേരിടും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കാര്യവിജയം, സന്തോഷം, അംഗീകാരം, ദാമ്പത്യജീവിതം ഭദ്രം. ഇഷ്ട ഭക്ഷണം. പ്രൊമോഷന്‍ പ്രതീക്ഷിക്കാം. നീതിന്യായ മേഖലയിലുള്ളവര്‍ക്ക്‌ അപമാനസാധ്യത.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യസാധ്യത്തിനു കാലതാമസം, കാര്യ വൈഷമ്യം, കലഹ സാധ്യത. ലൌകിക വിഷയങ്ങളില്‍ നിരാശ. വിദ്യാഭ്യാസരംഗത്ത്‌ നേട്ടം. പരീക്ഷകളില്‍ വിജയം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആഗ്രഹ സാധ്യം, മനോസുഖം, ഇഷ്ട ബന്ധു സമാഗമം, ധന നേട്ടം. സന്താനങ്ങളാല്‍ സന്തോഷം കൈവരും അതിഥികളുടെ വരവ്‌ സ്വഗൃഹത്തില്‍ പല പ്രശ്‌നങ്ങളും ഇല്ലാതാക്കാന്‍ സഹായിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ശാരീരിക വൈഷമ്യം, കാര്യപരാജയം, അംഗീകാരക്കുറവ്. കൂട്ടുവ്യാപാരത്തില്‍ നിന്നു കിട്ടാനുള്ളത്‌ ഏതുതരത്തിലെങ്കിലും വസൂലാക്കും. മേലധികാരികളെ അനുസരിച്ച്‌ പോകുന്നതാണ്‌.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter