മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2021 ജനുവരി 16 ശനി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 16.01.2021 (1196 മകരം 3 ശനി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
തൊഴില്‍ നേട്ടം, ധനലാഭം, ഭാഗ്യാനുഭവങ്ങള്‍ എന്നിവയ്ക്ക് സാധ്യത കാണുന്നു. തടസ്സപ്പെട്ട കാര്യങ്ങളില്‍ നിവൃത്തി മാര്‍ഗങ്ങള്‍ തെളിയും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
അപ്രതീക്ഷിത നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. അര്‍ഹമായ കാര്യങ്ങള്‍ എളുപ്പത്തില്‍ അനുഭവത്തില്‍ വന്നു ചേരും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
വരവും ചിലവും തുല്യമാകും. കഠിനമായ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടത്ര പ്രതിഫലം ലഭിക്കാന്‍ പ്രയാസമാകും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
നഷ്ടസാധ്യതയുള്ള ഏര്‍പ്പാടുകളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണം. ദീര്‍ഘ യാത്രകള്‍ മൂലം വൈഷമ്യങ്ങള്‍ വരാവുന്നതാണ്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ശുഭകരമായ അനുഭവങ്ങള്‍ക്ക് മുന്‍‌തൂക്കം ലഭിക്കാവുന്ന ദിനമാണ്. ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്നും നല്ല അനുഭവങ്ങള്‍ ഉണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ആഗ്രഹിച്ച പ്രകാരം കാര്യങ്ങള്‍ വിജയകരമാകും. പൊതു രംഗത്തും കുടുംബത്തിലും ഒരു പോലെ ഗുണകരമായ സാഹചര്യം നിലനില്‍ക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പ്രാരംഭ തടസം, ധന ക്ലേശം, അധ്വാന ഭാരം മുതലായവ പ്രതീക്ഷിക്കണം. അമിത ചിലവ് മൂലം ധന ക്ലേശം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ചിലവുകള്‍ പ്രതീക്ഷിച്ചതിലും വര്‍ധിക്കാന്‍ ഇടയുണ്ട്. സാമ്പത്തിക ഇടപാടുകളില്‍ അബദ്ധങ്ങള്‍ വരാതെ നോക്കണം. ആലോചനയോടെ പ്രധാന കാര്യങ്ങള്‍ നിറവേറ്റുക.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കുടുംബ സാഹചര്യങ്ങള്‍ അനുകൂലമാകും. മറ്റുള്ള വ്യക്തികളുമായി നിലനിന്നിരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ബന്ധങ്ങള്‍ വിരസമായി തീരാന്‍ ഇടയുണ്ട്. എളുപ്പത്തില്‍ നേടാവുന്ന കാര്യങ്ങള്‍ക്കു പോലും അമിത അധ്വാനം വേണ്ടി വന്നേക്കാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആഗ്രഹസാധ്യത്തിന് നിലനിന്നിരുന്ന തടസങ്ങള്‍ ഒഴിയും. ആരോഗ്യം മെച്ചപ്പെടും. ധന നേട്ടങ്ങളും പ്രതീക്ഷിക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അമിത ചിലവുകള്‍ നിയന്ത്രിക്കാന്‍ പ്രയാസപ്പെടും. പല കാര്യങ്ങളിലും അകാരണ തടസങ്ങള്‍ കരുതണം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter