മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2021 ജനുവരി 15 വെള്ളി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 15.01.2021 (1196 മകരം 2 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
ധനപരമായും കുടുംബപരമായും നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. വേണ്ട സമയത്ത് സഹായങ്ങള്‍ ലഭ്യമാകും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
മന സമ്മര്‍ദം വര്‍ധിക്കാന്‍ ഇടയുണ്ട്. കുടുംബകാര്യങ്ങളില്‍ തടസാനുഭവങ്ങള്‍ വരാം. സായാഹ്നം താരതമ്യേന മെച്ചം.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
ബന്ധു സമാഗമം, കാര്യ വിജയം, ദ്രവ്യ ലാഭം എന്നിവ പ്രതീക്ഷിക്കാം. അപ്രതീക്ഷിത നേട്ടങ്ങള്‍ക്കും സാധ്യത.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ആഗ്രഹ സാഫല്യം, വിശ്രമ സുഖം, ഭാഗ്യാനുഭവങ്ങള്‍ , അഭിനന്ദനം എന്നിവയ്ക്ക് ഇടയുണ്ട്. മത്സര വിജയം ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കാല വിളംബം, കുടുംബ സുഖ ഹാനി, ദൂരയാത്ര. സായാഹ്ന ശേഷം ഗുണദോഷ സമിശ്രം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ധന തടസം, നഷ്ട സാധ്യത, യാത്രാ ദുരിതം, ഉദര വൈഷമ്യം, തൊഴില്‍ വൈഷമ്യം എന്നിവ വരാം. സാമ്പത്തിക ഇടപാടുകളില്‍ ജാഗ്രത പുലര്‍ത്തണം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തക്ക സമയത്ത് വേണ്ട സഹായങ്ങള്‍ ലഭ്യമാകും. പ്രയത്നങ്ങള്‍ സുഹൃത്ത് സഹായത്താല്‍ സഫലങ്ങളാകും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ചിലവുകള്‍ വര്‍ദ്ധിക്കുന്നതില്‍ ആശങ്ക തോന്നാന്‍ ഇടയുണ്ട്. കുടുംബ സുഖം അല്പം കുറഞ്ഞെന്നു വരാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അപ്രതീക്ഷിത ധന നേട്ടത്തിനും കാര്യ വിജയത്തിനും സാധ്യത ഉള്ള ദിവസം. മത്സരങ്ങളില്‍ വിജയം പ്രതീക്ഷിക്കാം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആഗ്രഹങ്ങള്‍ എളുപ്പത്തില്‍ സാധിപ്പിക്കാന്‍ കഴിയും. അംഗീകാരം, തൊഴില്‍ വിജയം എന്നിവയും പ്രതീക്ഷിക്കാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ധന ക്ലേശം, ഭാഗ്യ ലോപം, തടസാനുഭവങ്ങള്‍ എന്നിവ വരാവുന്ന ദിനം. യാത്രാ ക്ലേശം ഉള്ളതിനാല്‍ അനാവശ്യമായ യാത്രകള്‍ ഒഴിവാക്കണം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ആഗ്രഹ സാധ്യം, കാര്യ ഗുണം, അംഗീകാരം, ധന പുഷ്ടി എന്നിവയ്ക്ക് സാധ്യത. മംഗള കര്‍മങ്ങളില്‍ പങ്കെടുക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter