മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2021 ജനുവരി 14 വ്യാഴം) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 14.01.2021 (1196 മകരം 1 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
കാര്യസാധ്യം, അംഗീകാരം, മനസികസൗഖ്യം, ഉല്ലാസ അനുഭവങ്ങൾ. ദൂരദേശയാത്രപോകും. ആത്മീയ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. ഭൂമി വില്‍പനയില്‍ ലാഭമുണ്ടാകും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
കാര്യവൈഷമ്യം, തൊഴിൽ മാന്ദ്യം, ധനതടസ്സം. വിദേശയാത്രയുടെ തടസങ്ങള്‍ മാറും. ബന്ധുക്കളുടെ വേര്‍പാടുണ്ടാകും. മത്സരങ്ങളില്‍ വിജയിക്കും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഇഷ്ടാനുഭവങ്ങൾ, കുടുംബ സൗഖ്യം, യാത്രാക്ലേശമുണ്ടാകും. കൃഷികാര്യങ്ങളില്‍ ശ്രദ്ധിക്കും. വസ്ത്രവ്യാപാരികള്‍ക്ക്‌ ലാഭമുണ്ടാകും. സാമ്പത്തിക നേട്ടങ്ങളുണ്ടാകും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കാര്യവിജയം, സന്തോഷം, അംഗീകാരം, തൊഴിൽ ലാഭം. ചെറിയ ചെറിയ വഴക്കുകളും വാഗ്വാദങ്ങളും ഉണ്ടാകും. സന്താനങ്ങളുടെ ആരോഗ്യത്തില്‍ കൂടുതലായി ശ്രദ്ധിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കാര്യപരാജയം, അഭിമാന ക്ഷതം, അപകട ഭീതി. വ്യാപാരത്തില്‍ നല്ല മുന്നേറ്റം ഉണ്ടാകുന്നതാണ്‌. ഉദ്യോഗത്തിലുള്ള പ്രശ്‌നങ്ങള്‍ കുറയും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പ്രതികൂല അനുഭവങ്ങൾ, മന സംഘർഷം, അകാരണ കാലതാമസം. ജോലിസ്ഥലത്ത്‌ മേലധികാരികളെ അനുസരിച്ച് പോകുന്നതാണ്‌. സഹപ്രവര്‍ത്തകരുടെ സഹായം ലഭിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അംഗീകാരം, തൊഴിൽ വിജയം, രോഗ ശാന്തി, മനോസുഖം. വ്യാപാരത്തില്‍ നല്ല മുന്നേറ്റം ഉണ്ടാകും. ഓഹരി ഇടപാടുകള്‍ തുടങ്ങിയ ഊഹക്കച്ചവടങ്ങളില്‍ നേട്ടമുണ്ടാകും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
അനിഷ്ട സാഹചര്യങ്ങൾ, യാത്രാക്ലേശം, ശാരീരിക വൈഷമ്യം. മാതാപിതാക്കളുടെ ആരോഗ്യനിലയില്‍ ശ്രദ്ധ വേണം. പണമിടപാടുകളില്‍ നല്ല ലാഭം ഉണ്ടാകും. ദാമ്പത്യ ബന്ധം മെച്ചപ്പെടും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ആഗ്രഹസാധ്യം, ഇഷ്ട സുഹൃത് സംഗമം, ധനലാഭം, കർമ്മപുഷ്ടി. കുടുംബ വിഷയങ്ങള്‍ മറ്റുള്ളവരോട്‌ അധികമായി ചര്‍ച്ച ചെയ്യാതിരിക്കുന്നത്‌ നല്ലത്‌. ചുറ്റുപാടുകള്‍ പൊതുവേ നന്നായിരിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യവിജയം, ഇഷ്ട സാഹചര്യങ്ങൾ, ആഗ്രഹസാദ്ധ്യം, ആത്മവിശ്വാസം. പണമിടപാടുകളില്‍ ലാഭം ഉണ്ടാകും. സന്താനങ്ങളാല്‍ സന്തോഷം കൈവരും. വീട്ടില്‍ സന്തോഷവും ശാന്തതയും കളിയാടും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അമിത ചിലവുകൾ, യാത്ര ദുരിതം, ശാരീരിക ക്ഷീണം, അമിത അധ്വാനം. അയല്‍ക്കാരുമായുള്ള അടുപ്പം വര്‍ദ്ധിക്കും. ഉയര്‍ന്ന പദവികള്‍ തേടിവരും. സുഹൃദ്‌ സന്ദര്‍ശനത്താല്‍ സന്തോഷം കൈവരും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കാര്യലാഭം, തൊഴിൽ വിജയം, ധനനേട്ടം, അനുകൂല വാർത്തകൾ. പിതാവിന്‍റെ ആരോഗ്യനിലയില്‍ ശ്രദ്ധ ആവശ്യമാണ്‌. പണം സംബന്ധമായ പ്രശ്‌നങ്ങള്‍ കുറയുന്നതാണ്‌.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter