നിങ്ങളുടെ ഇന്ന്: 12.01.2021 (1196 ധനു 28 ചൊവ്വ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
കാര്യ വൈഷമ്യം, ധന ക്ലേശം. അനിഷ്ട സാഹചര്യങ്ങൾ. ചുറ്റുപാടുകളുമായി ഒത്തുപോവാന്‍ ശ്രമിക്കുക. ആരോഗ്യ നില തൃപ്തികരമല്ല.
ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
അദ്ധ്വാന ഭാരം, വർധിച്ച ചിലവുകൾ, ശാരീരിക ക്ലേശം. കുടുംബപരമായി നന്ന്. അനാവശ്യമായി ആരോടും വാഗ്വാദങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും.
മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഇഷ്ടാനുഭവങ്ങൾ, സുഹൃത് സമാഗമം, ആഗ്രഹ സാഫല്യം. സാമ്പത്തിക നില മെച്ചപ്പെടും. സര്‍ക്കാര്‍ വിഷയങ്ങളില്‍ അനുകൂല സമയമല്ല.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മന സന്തോഷം, അംഗീകാരം, സന്തോഷം, ആത്മവിശ്വാസം. കടം വീട്ടാനുള്ള സാഹചര്യമുണ്ടാകും. ചുറ്റുപാടുകള്‍ പൊതുവേ മെച്ചം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അപ്രതീക്ഷിത തടസങ്ങൾ, അകാരണ വൈഷമ്യം. സായാഹ്ന ശേഷം താരതമ്യേന മെച്ചം. ആരോഗ്യ സ്ഥിതി ശ്രദ്ധിക്കുക. ഉന്നതരുമായി ബന്ധപ്പെടാന്‍ ഇടവരും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പൊതുവേ പലതിലും പ്രതികൂലാവസ്ഥ കാണുന്നു. കാര്യ പരാജയം, ആഗ്രഹ തടസം, അദ്ധ്വാന ഭാരം. ധന പരമായി തെറ്റില്ല. ഉന്നതാധികാരികളുടെ പ്രീതി ലഭിക്കാന്‍ സാധ്യത.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കാര്യ വിജയം, സന്തോഷം, അംഗീകാരം, ഇഷ്ട ഭക്ഷണം. തൊഴില്‍ രംഗത്ത് മത്സരം ഒഴിവാക്കുക. യാത്രാ തടസം ഉണ്ടാകും. ധനവരവിന് സാധ്യത.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
തൊഴിൽ ക്ലേശം, യാത്രാ ദുരിതം, അനാരോഗ്യം. പല പ്രതികൂലാവസ്ഥകളേയും തരണം ചെയ്യും. ആയുധങ്ങള്‍ കൊണ്ട് മുറിവുണ്ടാകാന്‍ സാധ്യത.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മനോ സുഖം, കാര്യ നേട്ടം, കുടുംബ സുഖം, ഇഷ്ട വാർത്തകൾ. പലതരത്തിലുള്ള വിഷമ ചിന്തകള്‍ മനസ്സിനെ അലട്ടും. അനാവശ്യ കാര്യങ്ങളെ ഓര്‍ത്ത് വിഷമിക്കാതിരിക്കുക.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യ സാധ്യത്തിന് കാല താമസം, സുഹൃത് സഹായം ഉണ്ടാകും. ഉന്നതാധികാരികളുമായി പൊരുത്തപ്പെടില്ല. സന്ധ്യയ്ക്ക് ശേഷം ഏര്‍പ്പെടുന്ന പ്രവര്‍ത്തികളില്‍ വിജയം കൈവരും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സന്തോഷ ജനകമായ അനുഭവങ്ങൾ, ഇഷ്ട വ്യക്തികളുമായി കൂടിച്ചേരൽ, അപ്രതീക്ഷിത ധന യോഗം. അയല്‍ക്കാരുമായി ഏതിലും സഹകരിച്ചു പോവുക. വിദേശ സഹായം ലഭ്യമാവും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ശുഭകരമായ അനുഭവങ്ങൾ, ഇഷ്ട ബന്ധു സമാഗമം, ആയാസം കൂടാതെ ആഗ്രഹ സാധ്യം. ഉന്നതരുമായി നല്ല ബന്ധമുണ്ടാക്കാന്‍ അവസരം ലഭിക്കും. സര്‍ക്കാര്‍ കാര്യങ്ങളില്‍ വിജയം.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283