നിങ്ങളുടെ ഇന്ന്: 10.01.2021 (1196 ധനു 26 ഞായർ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
കാര്യപരാജയം, അപകട ഭീതി, വ്യാപാര ഇടപാടിൽ നഷ്ടസാധ്യത. വിദ്യാഭ്യാസത്തില്‍ പ്രതിസന്ധി. പ്രേമബന്ധം ദൃഢമാകും. സഹോദരങ്ങളില്‍നിന്ന് ധനസഹായം ലഭിക്കും.
ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
സന്തോഷം, ധനയോഗം, ബന്ധുസമാഗമം. മുന്‍കാലപ്രവൃത്തികള്‍ ഗുണകരമാകും. സാഹിത്യരംഗത്തുള്ളവര്‍ക്ക് അംഗീകാരം.
മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
കാര്യവിജയം, സന്തോഷം, അംഗീകാരം, കുടുംബസുഖം. മാതാപിതാക്കളുമായി കലഹിക്കും. പ്രൊമോഷന് പ്രതീക്ഷിക്കാം. ഗൃഹനിര്‍മ്മാണത്തില്‍ തടസ്സം നേരിടും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കാര്യതടസം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം. രാഷ്ട്രീയരംഗത്ത് ഭാഗ്യാനുഭവം. മാതാപിതാക്കള്‍ക്ക് സന്തോഷകരമായ അനുഭവങ്ങള്‍ ഉണ്ടാകും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സ്വസ്ഥതക്കുറവ്, അലച്ചിൽ, അമിത ചെലവ്. സ്ത്രീകള്‍ മൂലം കലഹത്തില്‍പ്പെടുകയോ അപവാദം പരക്കുകയോ ചെയ്യും. തൊഴിലില്‍ നേട്ടങ്ങളുണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
സന്തോഷം, ഇഷ്ടഭക്ഷണസമൃദ്ധി, മനോസുഖം, അനുകൂല സാഹചര്യങ്ങൾ. സാമ്പത്തിക വിഷമതകള്‍ മാറും. ജോലിക്കുള്ള അറിയിപ്പ് കിട്ടും. കൃഷി ലാഭകരമാകും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ശാരീരിക ക്ലേശം, അധ്വാനഭാരം, അംഗീകാരക്കുറവ്. ബന്ധുക്കള്‍ക്ക് ക്ലേശങ്ങളുണ്ടാകും. ഭൂമി സ്വന്തമായി ലഭിക്കും. വിദേശയാത്ര നീട്ടിവയ്ക്കും.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ഇഷ്ടാനുഭവങ്ങൾ, ദാമ്പത്യസുഖം, സാമൂഹിക അംഗീകാരം. ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. പട്ടാളക്കാര്‍ക്ക് പുതിയ ചുമതല ലഭിക്കും. വ്യവസായം മെച്ചപ്പെടും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കർമവിഘ്നം, ആഗ്രഹതടസ്സം, അനിഷ്ട സാഹചര്യങ്ങൾ. ഔദ്യോഗിക രംഗത്ത് വിഷമ സന്ധികളുണ്ടാകും. കലാകാരന്മാര്ക്ക് അവസരങ്ങള്‍ ലഭിക്കും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഇഷ്ട സുഹൃത് സമാഗമം, ആശ്വാസ വാർത്തകൾ, ആത്മവിശ്വാസം. സാമൂഹ്യരംഗത്ത് ശോഭിക്കും. മോഷണശ്രമം നടക്കും. സല്‍ക്കാരങ്ങളില്‍ പങ്കെടുക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അനുകൂല ജീവിത സാഹചര്യങ്ങൾ, കുടുംബ സുഖം, ധന നേട്ടം. വിദ്യാഭ്യാസം സംബന്ധിച്ച കാര്യങ്ങളില്‍ പുരോഗ്യതിയുണ്ടാകും. ആരോഗ്യ രംഗത്ത് സ്ഥിതി മെച്ചപ്പെടും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അമിത അധ്വാനം, ആരോഗ്യക്ലേശം, യാത്രാദുരിതം, അസന്തുഷ്ടി. ചുറ്റുപാടുകള്‍ പൊതുവേ മെച്ചമായിരിക്കും. വിദ്യാഭ്യാസ കാര്യങ്ങളുമായി ബന്ധപ്പെട്ട് ധാരാളം യാത്രചെയ്യേണ്ടിവരും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283