മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2021 ജനുവരി 09 ശനി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 09.01.2021 (1196 ധനു 25 ശനി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
പ്രവര്‍ത്തന മാന്ദ്യം, ചിന്താക്കുഴപ്പം, സുഹൃത്ത് സഹായത്താൽ കാര്യസാദ്ധ്യം. പണം സംബന്ധിച്ച വരവ്‌ പൊതുവേ കുറവായിരിക്കും. ഊഹക്കച്ചവടങ്ങളില്‍ ഏര്‍പ്പെടുന്നത്‌ ഉചിതമല്ല.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
കാര്യ വിജയം, അംഗീകാരം, ധന നേട്ടം, സന്തോഷം. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. പല കാര്യങ്ങളും അനുകൂലമായി ഭവിക്കും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
സാമ്പത്തിക നേട്ടം, വായ്പാലാഭം, അംഗീകാരം.കാര്യ ലാഭം. പൂര്‍വിക സ്വത്ത്‌ കൈവശം വന്നു ചേരും. അയല്‍ക്കാരുമായോ ബന്ധുക്കളുമായോ തര്‍ക്കങ്ങള്‍ ഉണ്ടാവാതെ സൂക്ഷിക്കുക.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പ്രതികൂലഅനുഭവങ്ങള്‍, യാത്രാ തടസ്സം, ഉദര വൈഷമ്യം. കൊടുക്കല്‍ വാങ്ങല്‍ എന്നിവയില്‍ ജാഗ്രത പാലിക്കണം. കള്ളന്മാരുടെ ശല്യം ഉണ്ടാവാന്‍ സാധ്യത.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
തൊഴിലില്‍ അസന്തുഷ്ടി, യാത്രാ വൈഷമ്യം, അമിത അധ്വാനം. കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അനുകൂലമായ സമയം. ആരോഗ്യ രംഗത്ത്‌ മെച്ചം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ഇഷ്ടാനുഭവങ്ങൾ, കാര്യസാദ്ധ്യം, ആത്മവിശ്വാസ ജനകമായ വാർത്തകൾ . യാത്രകള്‍ കഴിവതും ഒഴിവാക്കുന്നത്‌ ഉത്തമം. ആരോഗ്യ നില പൊതുവേ മെച്ചം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അമിതച്ചിലവ്, അനാരോഗ്യം, അനിഷ്ടസാഹചര്യങ്ങൾ. സഹോദരങ്ങളുമായോ ബന്ധുക്കളുമായോ സന്ധ്യയ്ക്ക്‌ ശേഷം ചില്ലറ പ്രശ്നങ്ങള്‍ ഉണ്ടാവാന്‍ സാധ്യത.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
മനോസുഖം, ആഗ്രഹസാദ്ധ്യം, ദാമ്പത്യ സൌഖ്യം, ധനനേട്ടം. മുന്‍‌കോപം ഒഴിവാക്കുക. വൈദ്യശാസ്‌ത്ര രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അപമാനം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പ്രവർത്തന തടസ്സം, ശാരീരിക ക്ലേശം, യാത്രാദുരിതം, ഉദര വൈഷമ്യം. ഉദ്യോഗസംബന്‌ധമായ വിവാദങ്ങള്‍ കൂടുതല്‍ പ്രശ്‌നമുണ്ടാക്കും. വിദ്യാതടസ്സം മാറും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഭാഗ്യാനുഭവങ്ങൾ , അംഗീകാരം, ഭക്ഷണസുഖം, മന സന്തോഷം. ദാമ്പത്യകലഹം. പ്രേമബന്‌ധം ശക്തമാകും. സന്താനങ്ങളില്‍ നിന്ന്‌ സ്‌നേഹപൂര്‍ണ്ണമായ പെരുമാറ്റം ഉണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കാര്യലാഭം, അംഗീകാരം, വിനോദ സാഹചര്യങ്ങൾ, സുഖാനുഭവങ്ങൾ. മാതാപിതാക്കള്‍ക്ക്‌ ദുഃഖത്തിന്‌ സാദ്ധ്യത. കായികമത്സരങ്ങളില്‍ അംഗീകാരം. ഉദ്യോഗരംഗത്തെ പ്രതിസന്‌ധികള്‍ നീങ്ങും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കാര്യ വൈഷമ്യം, പ്രവർത്തനമാന്ദ്യം, അംഗീകാരക്കുറവ്. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും. രോഗശമനം. കലാമത്സരങ്ങളില്‍ വിജയിക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter