മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2021 ഫെബ്രുവരി 26 വെള്ളി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 26.02.2021 (1196 കുംഭം 14 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അദ്ധ്വാനഭാരവും മന സമ്മര്‍ദവും വര്‍ദ്ധിക്കാന്‍ ഇടയുള്ള ദിവസമാണ്. പ്രധാന കാര്യങ്ങള്‍ തുടങ്ങാന്‍ ദിവസം അനുയോജ്യമല്ല.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
പ്രഭാതത്തില്‍ ആഗ്രഹസാധ്യം, ഭാഗ്യം, ഈശ്വരാധീനം എന്നിവ പ്രതീക്ഷിക്കാം. പകല്‍ 12 മണി കഴിഞ്ഞാല്‍ പ്രതികൂല അനുഭവങ്ങള്‍ക്ക് സാധ്യത.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
കാര്യതടസ്സം, പ്രതികൂല സാഹചര്യങ്ങള്‍, ധന ക്ലേശം മുതലായവ വരാം. പകല്‍ 12 മണി കഴിഞ്ഞാല്‍ കാര്യവിജയം, സന്തോഷം, അംഗീകാരം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഇഷ്ടാനുഭവങ്ങള്‍, മാനസിക സുഖം, കാര്യ നേട്ടം. പകല്‍ 12 മണി മുതല്‍ കാര്യവിഘ്നം, അനുഭവ ക്ലേശം മുതലായവ പ്രതീക്ഷിക്കണം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അമിത അധ്വാനം, പ്രവര്‍ത്തന വൈഷമ്യം , അലസത. പകല്‍ 12 മണി കഴിഞ്ഞാല്‍ കര്‍മപുഷ്ടി, കുടുംബ സുഖം, സന്തോഷാനുഭവങ്ങള്‍ മുതലായവയ്ക്ക് അവസരം ലഭിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കാര്യവിജയം, അംഗീകാരം, ഇഷ്ട ഭക്ഷണം. പകല്‍ 12 മണി മുതല്‍ പ്രവര്‍ത്തന ക്ലേശം, അസന്തുഷ്ടി. അനാരോഗ്യം എന്നിവ കരുതണം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഉല്ലാസ കരമായി സമയം ചിലവഴിക്കും. മന സമ്മര്‍ദവും അദ്ധ്വാനഭാരവും കുറയും.മംഗള കര്‍മങ്ങളില്‍ പങ്കെടുക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കാര്യ പരാജയം, അഭിമാന ക്ഷതം. പകല്‍ 12 മണി മുതല്‍ അംഗീകാരം, തൊഴില്‍ നേട്ടം, കുടുംബ സുഖം എന്നിവയ്ക്ക് സാധ്യത.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പല കാര്യങ്ങളിലും പ്രാരംഭ വിഘ്നം വരാം. വാഗ്ദാനം ചെയ്യപ്പെട്ട സഹായങ്ങള്‍ സമയത്ത് ലഭ്യമാകാത്തതു മൂലം സാമ്പത്തിക വൈഷമ്യങ്ങള്‍ വരാന്‍ ഇടയുണ്ട്.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആഗ്രഹ സാഫല്യം, ധന നേട്ടം, സാമുദായിക അംഗീകാരം. പകല്‍ 12 മണിക്കു ശേഷം, നഷ്ടസാധ്യത, അലച്ചില്‍ എന്നിവ വരാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
തൊഴിലിലും പ്രവര്‍ത്തനങ്ങളിലും ഒരുപോലെ ശോഭിക്കുവാന്‍ കഴിയും. അംഗീകാരം, ഭാഗ്യാനുഭവങ്ങള്‍ എന്നിവയും പ്രതീക്ഷിക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
തൊഴിലില്‍ അനിഷ്ടാനുഭവങ്ങള്‍, അധികാരികളില്‍ നിന്നും അവഗണന മുതലായവ കരുതണം. പകല്‍ 12 മണി കഴിഞ്ഞാല്‍ പ്രവര്‍ത്തനലാഭം, മംഗളാനുഭവങ്ങള്‍. കുടുംബാനുകൂല്യം മുതലായവ പ്രതീക്ഷിക്കാം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter