മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2021 ഫെബ്രുവരി 25 വ്യാഴം) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 25.02.2021 (1196 കുംഭം 13 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അമിത അധ്വാനം, അനാരോഗ്യം, കാര്യ വൈഷമ്യം മുതലായവ കരുതണം. ജാഗ്രത പുലര്‍ത്തിയാല്‍ ധന നഷ്ടം ഒഴിവാക്കാന്‍ കഴിയും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
മാനസിക ക്ലേശം കുറയും. ആരോഗ്യ ക്ലേശങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. അഭിനന്ദനവും ആനുകൂല്യവും പ്രതീക്ഷിക്കാം.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
മനസ്സില്‍ ഉദ്ദേശിച്ച പ്രകാരം കാര്യങ്ങള്‍ പുരോഗമിക്കണമെനില്ല. പ്രയോജനമില്ലാത്ത കാര്യങ്ങളില്‍ ഏര്‍പ്പെട്ട് സമയനഷ്ടം ഉണ്ടായെന്നു വരാം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മാനസിക സന്തോഷം നല്‍കുന്ന അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. അപ്രതീക്ഷിതമായി ധനലാഭത്തിനും അംഗീകാരത്തിനും സാധ്യത കാണുന്നു.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ആരോഗ്യപരമായി അല്പം വൈഷമ്യങ്ങള്‍ ഉണ്ടായെന്നു വരാം. അപ്രതീക്ഷിത ചിലവുകള്‍ മൂലം സാമ്പത്തിക ക്ലേശം കരുതണം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പ്രവര്‍ത്തന രംഗത്ത് പ്രോത്സാഹജനകമായ സാഹചര്യങ്ങള്‍ ഉണ്ടാകും. കുടുംബ സുഖം, ബന്ധു ഗുണം എന്നിവയും പ്രതീക്ഷിക്കാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തടസങ്ങള്‍ നേരിട്ടിരുന്ന കാര്യങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. കുടുംബപരമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുവാന്‍ കഴിയും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പ്രവര്‍ത്തന മാന്ദ്യം, അനിഷ്ടാനുഭവങ്ങള്‍ എന്നിവ വരാവുന്ന ദിനമാണ്. അപകടങ്ങള്‍ ഒഴിവായിപ്പോകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
എല്ലാ കാര്യങ്ങളിലും പതിവിലും കവിഞ്ഞ പരിശ്രമം വേണ്ടി വരും. ധന ഇടപാടുകളില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തണം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആഗ്രഹ സാഫല്യവും പ്രവര്‍ത്തന നേട്ടവും വരാവുന്ന ദിവസമാണ്. ശ്രദ്ധയോടെ ഇടപെടുന്ന കാര്യങ്ങള്‍ വിജയകരമായി ഭവിക്കും. ഭാഗ്യം അനുഭവത്തില്‍ വരും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സാമ്പത്തിക ലാഭം, പൊതു അംഗീകാരം എന്നിവ പ്രതീക്ഷിക്കാം. കുടുംബ കാര്യങ്ങള്‍ വളരെ അനുകൂലമാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
താല്പര്യമില്ലാത്ത വിഷയങ്ങളില്‍ ഇടപെടേണ്ടി വരും. അധിക ചിലവുകള്‍ മൂലം സാമ്പത്തിക ക്ലേശം ഉണ്ടാകാന്‍ ഇടയുണ്ട്.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter