നിങ്ങളുടെ ഇന്ന്: 23.02.2021 (1196 കുംഭം 11 ചൊവ്വ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഉന്നത വ്യക്തികളില്‍ നിന്നും സഹായങ്ങള്‍ ലഭിക്കും. കുടുംബപരമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തും.
ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
നന്മ തിന്മകള് തിരിച്ചറിയാന്‍ കഴിയാതെ വന്നേക്കാം. ഒന്നിലധികം കാര്യങ്ങളില്‍ ഒരേസമയം വ്യാപരിക്കേണ്ട സാഹചര്യം വിഷമകരമാകും.
മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
കാര്യവിജയം, സന്തോഷം, അംഗീകാരം എന്നിവ പ്രതീക്ഷിക്കാവുന്ന ദിനമാണ്. പൊതുമാധ്യത്തില്‍ അംഗീകാരം വര്‍ധിക്കും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പ്രധാന ചുമതലകള്‍ നിര്‍വഹിക്കുവാന്‍ ദിവസം അനുയോജ്യമല്ല. കൂടുതല്‍ നഷ്ടസാധ്യതയുള്ള ഇടപാടുകളില്‍ നിന്നും ഒഴിഞ്ഞു നില്ക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ധനനേട്ടം, വ്യാപാരലാഭം മുതലായവ പ്രതീക്ഷിക്കാം. ഇഷ്ട ജനങ്ങളുമായി സമയം ചിലവഴിക്കുന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ഭാഗ്യവും അനുഭവഗുണവും വേണ്ടുവോളം വരാവുന്ന ദിനമാണ്. ഈശ്വരാധീനം വര്‍ധിപ്പിച്ചാല്‍ കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാം.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കാര്യങ്ങള്‍ വേണ്ടവിധം അപഗ്രഥിച്ച ശേഷം തീരുമാനങ്ങള്‍ എടുക്കുക. മാറ്റിവയ്ക്കാന്‍ കഴിയുന്ന യാത്രകള്‍ മറ്റൊരു ദിവസം ആകുന്നതാണ് നല്ലത്.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പല കാര്യങ്ങളിലും അപ്രതീക്ഷിത പ്രതിബന്ധങ്ങള്‍ വരാന്‍ ഇടയുണ്ട്. അധ്വാനഭാരം വര്‍ദ്ധിക്കുമെങ്കിലും തക്കതായ പ്രതിഫലം ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കാര്യ വിജയം, സന്തോഷം, അംഗീകാരം മുതലായവയ്ക്ക് സാധ്യത. മനസ്സിന് പ്രിയപ്പെട്ടവരുമായി സമയം ചിലവഴിക്കാന്‍ കഴിയും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഉന്നത വ്യക്തികള്‍ സഹായിക്കും. ഏര്‍പ്പെടുന്ന കാര്യങ്ങള്‍ പലതും അനുകൂലമായി ഭവിക്കാന്‍ ഇടയുള്ള ദിവസമാണ്.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
നഷ്ട സാധ്യത ഉള്ളതിനാല്‍ ഇടപാടുകള്‍ കരുതലോടെ വേണം. ആലോചനയില്ലാത്ത സംസാരം മൂലം പ്രയാസങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രതീക്ഷിച്ച സഹായങ്ങള്‍ക്ക് തടസ്സം വരാന്‍ ഇടയുണ്ട്. അധികാരികള്‍ അപ്രിയമായി പെരുമാറാന്‍ ഇടയുണ്ട്.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283