മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2021 ഫെബ്രുവരി 22 തിങ്കൾ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 22.02.2021 (1196 കുംഭം 10 തിങ്കൾ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സര്‍ക്കാര്‍ കാര്യങ്ങളില്‍ വിജയം കൈവരിക്കും. സരസമായ സംഭാഷണങ്ങള്‍ കൊണ്ട്‌ ഏവരേയും മയക്കി കാര്യങ്ങള്‍ അനുകൂലമാക്കും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ഉദ്യോഗക്കയറ്റം ഉണ്ടാകും. അമിതമായ വിശ്വാസം പല നഷ്ടങ്ങള്‍ക്കും സാധ്യത. ഉപകാര പ്രദമായ പല കാര്യങ്ങളും ചെയ്യാന്‍ താല്‍പര്യം കാട്ടും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
സ്വത്ത്‌ തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ട്‌ പ്രശ്നം ഗുരുതരമാക്കും. പണം സംബന്ധിച്ച കാര്യങ്ങളില്‍ മെച്ചപ്പെട്ട സാഹചര്യം ലഭിക്കും. ഊഹക്കച്ചവടങ്ങളിലൂടെ ലാഭം ഉണ്ടാകും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അപ്രതീക്ഷിതമായ ധനാഗമനം ഉണ്ടാകും. ആചാരങ്ങളും മറ്റും വേണ്ടവിധം പാലിക്കും. മോഷണം നടക്കാനിടയുണ്ട്‌. അപ്രതീക്ഷിതമായ ആളുകളില്‍ നിന്ന്‌ സഹായം ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കാര്യവിജയം, ബന്ധുസമാഗമം, ധനയോഗം ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം. യാത്രകൾ വിജയിക്കാം. വിദേശ യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അനുകൂല തീരുമാനം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
വിദേശയാത്രയിലെ തടസ്സംമാറും. ദാമ്പത്യകലഹം. അനാവശ്യമായ വിവാദം ഉണ്ടാകും. പ്രേമബന്‌ധം ശക്തമാകും. രാഷ്‌ട്രീയരംഗത്ത്‌ കൂടുതല്‍ ശോഭിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സാമ്പത്തികരംഗം മെച്ചപ്പെടും. വിദ്യാഭ്യാസത്തില്‍ പ്രതിസന്‌ധി. രോഗങ്ങള്‍ കുറയും. വിവാദം ഉണ്ടാകും. കടബാദ്ധ്യതകള്‍ ഒഴിവാകാനുള്ള മാര്‍ഗ്ഗം തുറന്നുകിട്ടും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കടബാദ്ധ്യത കുറയും. തൊഴില്‍രംഗത്ത്‌ പുരോഗതി. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്‌ധി. ഗൃഹനിര്‍മ്മാണം പൂര്‍ത്തിയാക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ അംഗീകാരം. പ്രൊമോഷന്‍ ലഭിക്കും. വിദ്യാതടസ്സംമാറും. മത്സരപ്പരീക്ഷകളില്‍ വിജയം. കാര്‍ഷികരംഗത്ത്‌ പ്രതിസന്‌ധി.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
രോഗങ്ങള്‍ ശല്യപ്പെടുത്തും. തൊഴില്‍രംഗത്ത്‌ ശക്തമായ പ്രതിസന്‌ധി നേരിടും. മത്സരപ്പരീക്ഷകളില്‍ വിജയവും അംഗീകാരവും. മുന്‍കാലപ്രവൃത്തികള്‍ ഗുണകരമാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഗൃഹനിര്‍മ്മാണത്തില്‍ തടസ്സം നേരിടും. ദാമ്പത്യജീവിതം ഭദ്രം. പ്രേമബന്‌ധം ശിഥിലമാകും. പൂര്‍വികസ്വത്ത്‌ ലഭിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
രാഷ്‌ട്രീയരംഗത്ത്‌ ഭാഗ്യാനുഭവം. മാതാപിതാക്കള്‍ക്ക്‌ സന്തോഷകരമായ അനുഭവങ്ങള്‍ ഉണ്ടാകും. ഭൂമിസംബന്‌ധമായ കാര്യങ്ങളിൽ പ്രതികൂലതീരുമാനം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter