മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2021 ഫെബ്രുവരി 18 വ്യാഴം) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 18.02.2021 (1196 കുംഭം 6 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
തൊഴിലില്‍ വളരെ മെച്ചമായ അനുഭവങ്ങള്‍ ഉണ്ടാകും. പൊതു രംഗത്ത് അംഗീകാരവും കുടുംബത്തില്‍ സുഖാനുഭവങ്ങളും പ്രതീക്ഷിക്കാം.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
നഷ്ട സാധ്യത ഉള്ളതിനാല്‍ ഊഹ കച്ചവടവും ഭാഗ്യ പരീക്ഷണവും ഗുണം ചെയ്യില്ല. കലഹ സാധ്യത ഉള്ളതിനാല്‍ സംസാരം നിയന്ത്രിക്കുക

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
ലാഭവും സാമ്പത്തിക നേട്ടവും വരാവുന്ന ദിവസമാണ്. പ്രധാന വ്യക്തികളുമായുള്ള കൂടിക്കാഴ്ചകള്‍ ഗുണം ചെയ്യും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കുടുംബാംഗങ്ങളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കുവാന്‍ കഴിയും. തൊഴിലിലും കുടുംബത്തിലും അനുകൂല സാഹചര്യങ്ങള്‍ നിലനില്‍ക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ആരോഗ്യ ക്ലേശം, ഉദര വൈഷമ്യം മുതലായവ വരാവുന്ന ദിവസമാണ്. സാമ്പത്തിക ഇടപാടുകളില്‍ ജാഗ്രത പുലര്‍ത്തിയാല്‍ ധന നഷ്ടം ഒഴിവാക്കാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
അമിത മന സമ്മര്‍ദം, അകാരണ വൈഷമ്യം എന്നിവയ്ക്ക് സാധ്യതയുണ്ട്. സായാഹ്ന ശേഷം അനുകൂല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കാര്യ വിജയം, സന്തോഷം, അംഗീകാരം എന്നിവ വരാവുന്ന ദിവസം. തര്‍ക്കങ്ങളില്‍ മധ്യസ്ഥം വഹിക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ബന്ധു മിത്രാദികളില്‍ നിന്നും ഗുണകരമായ അനുഭവങ്ങള്‍ ഉണ്ടാകും. കുടുംബ സമേതം ഉല്ലാസകരമായി സമയം ചിലവഴിക്കാന്‍ അവസരം ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തൊഴില്‍ പരമായി അലപം മന സമ്മര്‍ദം വര്‍ധിക്കാന്‍ ഇടയുണ്ട്. സഹ പ്രവര്‍ത്തകരുമായി നല്ല ബന്ധം പുലര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമം ഉണ്ടാകണം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രതീക്ഷിക്കുന്ന നേട്ടങ്ങള്‍ ലഭിക്കാന്‍ അമിത പരിശ്രമം വേണ്ടി വരും. വ്യക്തി ബന്ധങ്ങളില്‍ ചില അസ്വാരസ്യങ്ങള്‍ വന്നേക്കാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മറ്റുള്ളവരുടെ അഭിനന്ദനത്തിനു പാത്രമാകും. ഇഷ്ട ജനങ്ങളുമായി സമയം ചിലവഴിക്കും. സന്തോഷാനുഭവങ്ങള്‍ ഉണ്ടാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
തൊഴില്‍ വൈഷമ്യം, അബദ്ധം, ചിന്താക്കുഴപ്പം എന്നിവയ്ക്ക് സാധ്യത. ഗൗരവമേറിയ കാര്യങ്ങളില്‍ ജാഗ്രതയോടെ ഇടപെടണം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter