മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2021 ഡിസംബർ 02 വ്യാഴം) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 02.12.2021 (1197 വൃശ്ചികം 17 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കുടുംബ കാര്യങ്ങളും സാമ്പത്തിക കാര്യങ്ങളും അനുകൂലമാകും. എന്നാൽ തൊഴിൽ സംബന്ധമായ വിഷയങ്ങളിൽ ചില വിഷമതകൾ പ്രതീക്ഷിക്കണം.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ശുഭാനുഭവങ്ങൾ വരാവുന്ന ദിവസമാണ്. വാക്കുകൾ അംഗീകരിക്കപ്പെടും. കുടുംബത്തിലും സുഖാനുഭവങ്ങൾ.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ദിവസം ഇന്നും അത്ര ഭാഗ്യദായകമല്ല എന്ന ബോധ്യത്തോടെ പ്രവർത്തിക്കുക. പരിശ്രമ ഭാരം വർദ്ധിച്ചാലും ഫലം ലഭിക്കുകതന്നെ ചെയ്യും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഉദ്ദേശിച്ച വിധത്തിൽ കാര്യങ്ങൾ പുരോഗമിക്കുവാൻ പ്രയാസമാണ്. തെറ്റിദ്ധാരണ മൂലം മറ്റുള്ളവർ പ്രതികൂലമായി പെരുമാറാൻ ഇടയുണ്ടെന്നു ധരിക്കണം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ആത്മ വിശ്വാസവും പ്രവർത്തന ശേഷിയും വർധിക്കും. കുടുംബ സംബന്ധമായ കാര്യങ്ങളിൽ അനുകൂലമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
തൊഴിൽ സംബന്ധമായി മോശമല്ലാത്ത അനുഭവങ്ങൾ പ്രതീക്ഷിക്കാം. എന്നാൽ ആരോഗ്യപരമായി ചില ബുദ്ധിമുട്ടുകൾക്ക് സാധ്യത കാണുന്നു.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ചില അപ്രതീക്ഷിത അനുകൂല അവസരങ്ങളും അനുഭവങ്ങളും വരാവുന്ന ദിവസമാണ്. ഭാഗ്യവും ദൈവാധീനവും വർധിക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
മന സംതൃപ്തിയും ഊർജവും കുറയാൻ ഇടയുള്ള ദിനമാണ്. ആത്മ വിശ്വാസത്തോടെയും ശുഭചിന്തയുടെയും കാര്യങ്ങളെ സമീപിക്കുക.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പല ആഗ്രഹങ്ങളും സാധിക്കാൻ കഴിയും. ഭൂമി, നിർമാണ പ്രവർത്തനങ്ങൾ മുതലായവ സംബന്ധിച്ച കാര്യങ്ങൾ അനുകൂലമായി ഭവിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സർക്കാർ – കോ- ടതി – നിയമ സംബന്ധമായ കാര്യങ്ങൾ ഒക്കെ അനുകൂലമായി ഭവിക്കും. തടസ്സങ്ങൾ അകന്ന് കാര്യങ്ങൾ അനുകൂലമാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അദ്ധ്വാനവും പരിശ്രമവും വർദ്ധിക്കുമെങ്കിലും അതിനു തക്കതായ പ്രതിഫലം ഉണ്ടാകാൻ പ്രയാസമാണ്. ദിവസം അനുകൂലമല്ല എന്ന ബോധ്യത്തോടെ പ്രധാന കാര്യങ്ങളെ സമീപിക്കുക.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അമിത ചിലവുകൾ മൂലം സാമ്പത്തിക ക്ലേശം വരാൻ ഇടയുണ്ട്. അപ്രതീക്ഷിത യാത്രകൾ വേണ്ടി വന്നേക്കാം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

മൊബൈൽ അഡിക്ഷൻ അധികമായപ്പോൾ വീട്ടുകാർ മുട്ടക്കോഴികളെ വാങ്ങി നൽകി, ഈ എട്ടാം ക്ലാസുകാരൻ ഇപ്പോൾ കോഴിവളർത്തൽ സംരംഭകൻ കൂടിയാണ്‌, WATCH THIS VIDEO

Avatar

Staff Reporter