മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2021 ഡിസംബർ 01 ബുധൻ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 01.12.2021 (1197 വൃശ്ചികം 16 ബുധൻ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പ്രോത്സാഹജനകമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. മുന്‍പ് ചെയ്ത കഠിനാധ്വാന ത്തിന്റെ ഫലം അനുഭവത്തില്‍ വരും. കുടുംബ സുഖവും പ്രതീക്ഷിക്കാം.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
കുടുംബത്തിലും പൊതു രംഗത്തും ഒരുപോലെ പ്രശോഭിക്കുവാന്‍ കഴിയുന്ന ദിവസമാണ്. അഭിനന്ദനങ്ങള്‍, പുരസ്കാരങ്ങള്‍ മുതലായവയും പ്രതീക്ഷിക്കാം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പ്രതികൂല ചിന്തകള്‍ മനസ്സിനെ പ്രക്ഷുബ്ദ്ധമാക്കാതെ ശ്രദ്ധിക്കണം. ശുഭ ചിന്തകളാല്‍ ആത്മവിശ്വാസം വളര്‍ത്താന്‍ കഴിഞ്ഞാല്‍ ദിവസം സുഖകരമാകും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ചിന്താക്കുഴപ്പം മൂലം തീരുമാനങ്ങള്‍ എടുക്കുവാന്‍ ബുദ്ധിമുട്ട്‌ വരാന്‍ സാധ്യതയുണ്ട്. മുതിര്‍ന്നവരുടെ ഉപദേശം സ്വീകരിക്കുന്നതില്‍ ദുരഭിമാനം വിചാരിക്കേണ്ടതില്ല.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മന സന്തോഷവും സുഖാനുഭവങ്ങളും പ്രതീക്ഷിക്കാവുന്ന ദിവസമാണ്. മന സംഘര്‍ഷത്തിനു കാരണമായിരുന്ന സാഹചര്യങ്ങള്‍ അകന്നു പോകുന്നതില്‍ ആശ്വസിക്കാന്‍ കഴിയും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
വിരസമായ അനുഭവങ്ങള്‍ വരാവുന്ന ദിവസമാണ്. സാമ്പത്തിക ഇടപാടുകള്‍ ജാഗ്രതയോടെ തന്നെ നിര്‍വഹിക്കണം. ആത്മീയ വിഷയങ്ങള്‍ മന സ്വസ്ഥത നല്‍കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
മനസ്സില്‍ ശുഭാപ്തി വിശ്വാസവും ശുഭ ചിന്തകളും നിറയുന്ന ദിവസമാണ്. എത്ര ഭാരിച്ച ഉത്തരവാദിത്തവും വിജയകരമായി ചെയ്തു തീര്‍ക്കാന്‍ കഴിയും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ധനനഷ്ട സാധ്യതയുള്ളതിനാല്‍ ഇടപാടുകളില്‍ കരുതല്‍ വേണം. അനാവശ്യ ആകാംക്ഷ മൂലം പല കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നേക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
നൂതനമായ ആശയങ്ങള്‍ നടപ്പാക്കുന്നതിലൂടെ ധനാഗമവും അംഗീകാരവും വര്‍ധിക്കും. വിചാരിച്ച ലക്ഷ്യത്തില്‍ തൊഴില്‍ നേട്ടങ്ങള്‍ എത്തിക്കുവാന്‍ കഴിയുന്നതില്‍ അഭിമാനം തോന്നും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഇഷ്ടാനുഭവങ്ങളും സന്തോഷജനകമായ സാഹചര്യങ്ങളും ഉണ്ടാകും. അപ്രതീക്ഷിത ലാഭാനുഭവങ്ങള്‍ അനുഗ്രഹമാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ദേഷ്യവും വികാരവും നിയന്ത്രിച്ചാല്‍ സാഹചര്യങ്ങള്‍ അനുകൂലമാക്കുവാന്‍ കഴിയും. ചുമതലാ ബോധം മറക്കാതെ പെരുമാറുക.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സ്വന്തം കഴിവുകളില്‍ കൂടുതല്‍ വിശ്വാസം അര്‍പ്പിക്കുക. പ്രതികൂലമായ സമീപനങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഈശ്വര വിശ്വാസം ഗുണം ചെയ്യും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

ലഹരി മണക്കുന്ന കേരളത്തിന്റെ ‘കള്ളറ’ ആയ പാലക്കാട്‌ ചിറ്റൂരിലെ അതിസാഹസികമായ പാണ്ടിച്ചെത്തിന്റെ കാഴ്ചകൾ കാണാം, WATCH THE VIDEO

Avatar

Staff Reporter