നിങ്ങളുടെ ഇന്ന്: 30.04.2021 (1196 മേടം 17 വെള്ളി) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പ്രതീക്ഷിച്ച സഹായങ്ങള്‍ക്ക് തടസ്സം വരാന്‍ ഇടയുണ്ട്. അധികാരികള്‍ അപ്രിയമായി പെരുമാറാന്‍ ഇടയുണ്ട്.
ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
അനുകൂല അനുഭവങ്ങള്‍, ഉല്ലാസ സാഹചര്യങ്ങള്‍, തൊഴിൽ നേട്ടം. പകൽ 12 മണി മുതൽ ആനുകൂല്യങ്ങൾക്ക് തടസ്സം വരാൻ സാധ്യത.
മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
ആഗ്രഹസാദ്ധ്യം, അനുകൂല സാഹചര്യങ്ങൾ, മനോസുഖം മുതലായവ പ്രതീക്ഷിക്കാം. യാത്രകൾ സഫലങ്ങൾ ആകും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ധന തടസം, നഷ്ട സാധ്യത, യാത്രാ ദുരിതം. രാവിലെ 12 മണി മുതൽ കാര്യലാഭം, മനോസുഖം, ഇഷ്ട ജന സമാഗമം മുതലായവയ്ക്ക് സാധ്യത.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കാര്യവിഘ്നം, തൊഴിൽ ക്ലേശം, കുടുംബ വൈഷമ്യം മുതലായവ കരുതണം. പ്രധാന കാര്യങ്ങളിൽ ജാഗ്രത പുലർത്തണം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കാര്യവിജയം, ഭാഗ്യം, മത്സര നേട്ടം മുതലായവ വരാം. പകൽ 12 മണി മുതൽ കാര്യ തടസ്സം, ഇച്ഛാഭംഗം മുതലായവയ്ക്ക് സാധ്യത.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അമിത വ്യയം, ലാഭക്കുറവ്, യാത്രാദുരിതം എന്നിവ പ്രതീക്ഷിക്കാം. എന്നാൽ പകൽ 12 മണി കഴിഞ്ഞാൽ അനുകൂല അനുഭവങ്ങൾ, കാര്യവിജയം, അംഗീകാരം എന്നിവ ഉറപ്പാക്കാം.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കാര്യവിജയം, സന്തോഷം,കുടുംബ സുഖം. പകൽ 12 മണി കഴിഞ്ഞാൽ കാര്യങ്ങൾ വിചാരിച്ച രീതിയിൽ മുന്നേറാൻ പ്രയാസമാകും. സാമ്പത്തിക തടസ്സത്തിനും സാധ്യത.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കാര്യപരാജയം, അഭിമാന ക്ഷതം മുതലായവയ്ക്ക് സാധ്യതയുണ്ടെങ്കിലും പകൽ 12 മണി കഴിഞ്ഞാൽ തടസ്സങ്ങൾ അകന്നു അനുകൂല അനുഭവങ്ങളും ഭാഗ്യാനുഭവങ്ങളും പ്രതീക്ഷിക്കാം.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രഭാതത്തിൽ മനോ സുഖം, ആഗ്രഹ സാധ്യം, ധന ലാഭം എന്നിവ പ്രതീക്ഷിക്കാം. പകൽ 12 മണി മുതൽ അനിഷ്ട സാഹചര്യങ്ങൾ, കലഹ സാധ്യത മുതലായവ കാണുന്നു.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മനസ്സിന് സന്തോഷം നല്കുന്ന അനുഭവങ്ങളും സാഹചര്യങ്ങളും പ്രതീക്ഷിക്കാം. അപ്രതീക്ഷിത സാമ്പത്തിക നേട്ടം ഉണ്ടാകും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അതി പ്രഭാതത്തിൽ കാര്യ വൈഷമ്യം, യാത്രാ തടസ്സം. പകൽ 12 മണി മുതൽ കാര്യസാധ്യം, അനുകൂല അനുഭവങ്ങൾ.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283