മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2021 ഏപ്രിൽ 28 ബുധൻ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 28.04.2021 (1196 മേടം 15 ബുധൻ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കുടുംബ കാര്യങ്ങളില്‍ തടസ്സം വരാന്‍ ഇടയുണ്ട്. വാഗ്ദാനം ചെയ്യപ്പെട്ട സഹായങ്ങള്‍ സമയത്ത് ലഭിക്കാന്‍ പ്രയാസമാകും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
കാര്യനേട്ടം, വ്യാപാര ലാഭം മുതലായവ പ്രതീക്ഷിക്കാം. പ്രശ്ന പരിഹാരത്തിന് അനുകൂല സാഹചര്യങ്ങള്‍ സംജാതമാകും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
വിശ്രമസുഖം, ഇഷ്ടാനുഭവങ്ങള്‍, മനോസുഖം എന്നിവ ഉണ്ടാകും. പ്രധാന കാര്യങ്ങളില്‍ അനുകൂല അനുഭവങ്ങള്‍ ഉണ്ടാകും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
യാത്രകളില്‍ തടസ്സങ്ങള്‍ വരാം. ആരോഗ്യപരമായി അല്പം ക്ലേശ അനുഭവങ്ങള്‍ക്കും സാധ്യതയുണ്ട്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അധ്വാന ഭാരം, ഉത്തര വാദിത്തം എന്നിവ വര്‍ധിക്കും. ആശയ വിനിമയത്തില്‍ അപാകതകള്‍ വരാതെ നോക്കണം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കാര്യസാധ്യം, ശത്രുജയം, തൊഴില്‍ ലാഭം. സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതി ഉണ്ടാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
മാനസിക സുഖം കുറയാന്‍ ഇടയുണ്ട്. ആരോഗ്യ ക്ലേശം, അലച്ചില്‍ എന്നിവയും വരാം. സായാഹ്നശേഷം ഗുണാനുഭവങ്ങള്‍ വര്‍ധിക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണം. ഇഷ്ട ജനങ്ങളുമായി സമയം ചിലവഴിക്കാന്‍ കഴിയും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കാര്യവിഘ്നം, അവിചാരിത മനക്ലേശം എന്നിവ വരാം. സായാഹ്നശേഷം ആനുകൂല്യം വര്‍ധിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തൊഴില്‍ ലാഭം, അംഗീകാരം, അഭിനന്ദനം. അപ്രതീക്ഷിത ധനലാഭാത്തിനും സാധ്യതയുണ്ട്.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഇഷ്ടാനുഭവങ്ങള്‍, ആഗ്രഹ സാഫല്യം, ബന്ധുസമാഗമം മുതലായവ ഉണ്ടാകും. ധനപരമായി നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കാര്യപരാജയം, ധനതടസ്സം മുതലായ അനുഭവങ്ങളെ കരുതണം. ആരോഗ്യപരമായും അല്പം ക്ലേശങ്ങള്‍ ഉണ്ടായെന്നു വരാം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter