മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2021 ഏപ്രിൽ 09 വെള്ളി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 09.04.2021 (1196 മീനം 26 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഇടപെടുന്ന കാര്യങ്ങളില്‍ അനുകൂല സാഹചര്യങ്ങളും വിജയാനുഭവങ്ങളും പ്രതീക്ഷിക്കാം. കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ സൗഹാര്‍ദപരമാകും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
കുടുംബ ക്ലേശങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയും. സാമ്പത്തിക കാര്യങ്ങളില്‍ വേണ്ട സഹായങ്ങള്‍ സമയത്ത് ലഭ്യമാകും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
ആശയവിനിമയത്തിലെ അപാകത മൂലം വൈഷമ്യങ്ങള്‍ വരാതെ നോക്കണം. കുടുംബ സംബന്ധമായ മന സമ്മര്‍ദം വര്‍ദ്ധിച്ചെന്നു വരാം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സഹ പ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍ മുതലായവരില്‍ നിന്നും അത്ര അനുകൂലമല്ലാത്ത അനുഭവങ്ങള്‍ പ്രതീക്ഷിക്കണം. ആരോഗ്യ ക്ലേശത്തിനും സാധ്യത.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ആഗ്രഹിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കും. പലവിധ തടസങ്ങള്‍ക്കും ഈ ദിവസം പരിഹാരം കണ്ടെത്താന്‍ കഴിയുന്നതാണ്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ഇഷ്ടാനുഭവങ്ങള്‍, കാര്യ സാധ്യം, ബന്ധു സമാഗമം മുതലായവ വരാവുന്ന ദിവസം. സമൂഹത്തില്‍ അംഗീകാരം വര്‍ധിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ആരോഗ്യ കാര്യങ്ങളില്‍ അല്പം വിഷമതകള്‍ വരാവുന്ന ദിനമാണ്. അവിചാരിത തടസങ്ങള്‍ മൂലം കര്‍മ്മ ഭംഗം വരാന്‍ ഇടയുണ്ട്.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
അപ്രതീക്ഷിത തടസങ്ങള്‍, ധന വ്യയം എന്നിവ വരാന്‍ ഇടയുണ്ട്. വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുള്ളതിനാല്‍ ആശയവിനിമയം കരുതലോടെ വേണം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സാമ്പത്തികമായി നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിവസമാണ്. കുടുംബ സുഖം, മനോ സുഖം എന്നിവയും ഉണ്ടാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രതീക്ഷിച്ച സഹായങ്ങള്‍ സമയത്ത് ലഭ്യമാകാത്തതിനാല്‍ വൈഷമ്യം ഉണ്ടായെന്നു വരാം. ഉദരവൈഷമ്യം, യാത്രാക്ലേശം എന്നിവയ്ക്കും സാധ്യതയുണ്ട്.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രവര്‍ത്തനങ്ങള്‍ വേണ്ട വിധം അംഗീകരിക്കപ്പെടും. നേതൃപദവിയോ അംഗീകാരമോ തേടി വരാന്‍ ഇടയുണ്ട്.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രതീക്ഷിച്ച വിധത്തില്‍ ഗുണാനുഭവങ്ങള്‍ വരണമെന്നില്ല. നിനച്ചിരിക്കാത്ത സമയത്ത് അമിത ധന ചെലവ് വരുന്നത് മന ക്ലേശത്തിന് കാരണമായേക്കാം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter