മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2021 ഏപ്രിൽ 08 വ്യാഴം) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 08.04.2021 (1196 മീനം 25 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പ്രവര്‍ത്തന നേട്ടം, അഭിനന്ദനം, തൊഴില്‍ ലാഭം എന്നിവ വരാവുന്ന ദിനം. പല പ്രശ്നങ്ങള്‍ക്കും എളുപ്പത്തില്‍ പരിഹാരം കണ്ടെത്താന്‍ കഴിയും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
അധികാരികളില്‍ നിന്നും അംഗീകാരം ലഭിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്‍ക്കും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
അകാരണ വൈഷമ്യം, അമിത അധ്വാനം, അനിഷ്ടകരമായ അനുഭവങ്ങള്‍ എന്നിവ കരുതണം. കരുതലോടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിജയകരമാകും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ആശയവിനിമയത്തില്‍ അപാകതകള്‍ വരാതെ നോക്കണം. വാക്കുകളും പെരുമാറ്റവും തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുണ്ട്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കുടുംബാംഗങ്ങളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കുവാന്‍ കഴിയും. തൊഴിലിലും കുടുംബത്തിലും അനുകൂല സാഹചര്യങ്ങള്‍ നിലനില്‍ക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പുതിയ ധാനഗമ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും. കുടുംബ സമേതം ആഘോഷ അവസരങ്ങളില്‍ പങ്കെടുക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പകല്‍ അത്ര അനുകൂലമല്ലാത്ത അനുഭവങ്ങള്‍ പ്രതീക്ഷിക്കണം. സായാഹ്ന ശേഷം ഗുണദോഷ സമ്മിശ്രമായ കാര്യങ്ങള്‍ അനുഭവത്തില്‍ വരും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
അധ്വാനവും വരുമാനവും ഒരുപോലെ വര്‍ധിക്കും. പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം ലഭിക്കാത്തതില്‍ വൈഷമ്യം തോന്നാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കാര്യ വിജയം, സന്തോഷം, അംഗീകാരം എന്നിവ വരാവുന്ന ദിവസം. തര്‍ക്കങ്ങളില്‍ മധ്യസ്ഥം വഹിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തൊഴില്‍ പരമായി അലപം മന സമ്മര്‍ദം വര്‍ധിക്കാന്‍ ഇടയുണ്ട്. സഹ പ്രവര്‍ത്തകരുമായി നല്ല ബന്ധം പുലര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമം ഉണ്ടാകണം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഉന്മേഷവും ഉത്സാഹവും പ്രവര്‍ത്തനങ്ങളില്‍ നിലനിര്‍ത്താന്‍ കഴിയും. ദാമ്പത്യ സുഖം പ്രതീക്ഷിക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ചിലവുകള്‍ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടും. സന്താനപരമായി അല്പം ക്ലേശാനുഭവങ്ങള്‍ വരാവുന്ന ദിനമാണ്.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter