മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2021 ഏപ്രിൽ 06 ചൊവ്വ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 06.04.2021 (1196 മീനം 23 ചൊവ്വ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
നല്ല ദിവസം ആയിരിക്കും എന്നതില്‍ സംശയമില്ല. പല കാര്യങ്ങളിലും അപ്രതീക്ഷിത ആനുകൂല്യങ്ങള്‍ ഉണ്ടാകും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
സ്വന്തം ശ്രദ്ധക്കുറവു മൂലം മറ്റുള്ളവരുടെ മുന്നില്‍ പരിഹാസ്യനാകാതെ ശ്രദ്ധിക്കണം. ഉറപ്പുള്ള കര്‍ത്തവ്യങ്ങള്‍ മാത്രം ഏറ്റെടുക്കുന്നതാവും ഇന്നു നല്ലത്.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
വളരെയധികം മന സംഘര്‍ഷം നേരിടേണ്ടി വരുമെങ്കിലും പലതും ശുഭകരമായി അവസാനിക്കും.ആഹാര കാര്യങ്ങളില്‍ മിതത്വം പാലിക്കുന്നത് നന്നായിരിക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ശത്രു നീക്കങ്ങളെ ഇന്ന് പരാജയപ്പെടുത്താന്‍ സാധിക്കും. മനസ്സു പറയുന്നതു പോലെ സാഹചര്യങ്ങള്‍ അനുകൂലമാകും. പങ്കാളിയില്‍ നിന്നും നല്ല അനുഭവങ്ങളും സഹായവും പ്രതീക്ഷിക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഭാഗ്യവും ദൈവാധീനവും എല്ലാ കാര്യങ്ങളിലും അനുഭവിക്കാന്‍ കഴിയും. അവസരങ്ങള്‍ തേടി വരും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
വെറുതേ വഴക്കു കൂടുന്ന സ്വഭാവം നിയന്ത്രിച്ചാല്‍ ഇന്ന് വലിയ ദോഷങ്ങള്‍ കൂടാതെ കടന്നു പോകാം. പ്രധാന കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ മറ്റൊരു അവസരം പാര്‍ക്കുന്നതാണ് പ്രായോഗിക ബുദ്ധി.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ക്ഷമയും പക്വതയും അങ്ങേയറ്റം ആവശ്യമായ ദിനമാണ്. പണച്ചിലവ് പ്രതീക്ഷിക്കുന്നതിലും അധികം ആകുന്നതു മൂലം പ്രയാസങ്ങള്‍ വരാം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
നല്ല അനുഭവങ്ങള്‍ക്ക് മുന്‍‌തൂക്കം ലഭിക്കും. ബന്ധങ്ങളില്‍ ഉണ്ടായിരുന്ന തെറ്റായ ധാരണകള്‍ അകലും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഇന്ന് അധികം പരിചയമില്ലാത്ത വ്യക്തികളുമായി ബന്ധം സ്ഥാപിക്കുന്നത് ശ്രദ്ധയോടെ വേണം. കുടുംബ അസ്വസ്ഥതകള്‍ താല്‍ക്കാലികമാണെന്ന് മനസ്സിലാക്കുക.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മത്സരങ്ങളിലും മറ്റും വിജയിക്കാന്‍ കഴിയും. ആത്മ വിശ്വാസത്തോടെ കാര്യങ്ങളെ നേരിട്ടാല്‍ പൂര്‍ണ്ണ വിജയം ഉറപ്പാണ്.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കുടുംബ ഉത്തരവാദിത്വങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടി വരും. അശ്രദ്ധ മൂലം ധനനഷ്ടം വരാതെ നോക്കണം. സാമ്പത്തികമായും അല്പം ക്ലേശങ്ങള്‍ വരാവുന്ന ദിവസമാണ്.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പൊതുവില്‍ നല്ല ദിവസമായിരിക്കും. ആഗ്രഹങ്ങള്‍ പലതും സാധിക്കും. കുടുംബാന്തരീക്ഷം മനോഹരമാകും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter