മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2021 ഏപ്രിൽ 02 വെള്ളി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 02.04.2021 (1196 മീനം 19 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അനാവശ്യ കാര്യങ്ങളില്‍ ഇടപ്പെടുന്നത് അപമാനം വരുത്തിവയ്ക്കാന്‍ ഇടയുണ്ട്. ഭാഗ്യ പരീക്ഷണങ്ങള്‍ക്ക് പറ്റിയ ദിവസമല്ല.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
കാര്യ വിജയം, സന്തോഷം, അംഗീകാരം എന്നിവയ്ക്ക് അനുഭവമുള്ള ദിവസം. ഗൃഹ സൗഖ്യവും ദാമ്പത്യ സുഖവും പ്രതീക്ഷിക്കാം.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
അനുകൂല അനുഭവങ്ങള്‍, സാമ്പത്തിക നേട്ടം, ഗൃഹ സൗഖ്യം എന്നിവ പ്രതീക്ഷിക്കാവുന്ന ദിവസം. കുടുംബ സമേതം ദേവാലയവ ദര്‍ശനത്തിന് സമയം കണ്ടെത്തും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മാനസിക സമ്മര്‍ദം വര്‍ധിക്കാന്‍ ഇടയുണ്ട്. തുടക്കത്തില്‍ വിഘ്നങ്ങള്‍ വന്നാലും പല കാര്യങ്ങളിലും അന്തിമ വിജയം പ്രതീക്ഷിക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അലസതയും ഉത്സാഹക്കുറവും ഉണ്ടാകാവുന്നതാണ്. ശാരീരികമായി അല്പം ആരോഗ്യ ക്ലേശങ്ങള്‍ വരാവുന്നതാണ്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
മാനസിക സന്തോഷവും ആത്മ വിശ്വാസവും വര്‍ധിക്കും. അര്‍ഹമായ കാര്യങ്ങള്‍ തടസ്സം കൂടാതെ അനുഭവത്തില്‍ വരും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ചിലവുകള്‍ നിയന്ത്രിക്കാന്‍ കഴിയാതെ വരും. പല കാര്യങ്ങളിലും ചിന്താക്കുഴപ്പം വരാന്‍ ഇടയുണ്ട്.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ആഗ്രഹ സാഫല്യം, ഭാഗ്യാനുഭവങ്ങള്‍ എന്നിവ പ്രതീക്ഷിക്കാം. മാനസിക ക്ലേശങ്ങള്‍ അകന്ന് മനോസുഖം ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അമിതമായ ധന വ്യയം മൂലം സാമ്പത്തിക ക്ലേശം വരാം. അമിത അധ്വാനം ആരോഗ്യ ക്ലേശത്തിന് കാരണമാകാതെ നോക്കണം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അധികാരികളില്‍ നിന്നും അംഗീകാരം ലഭിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്‍ക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കുടുംബാംഗങ്ങളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കുവാന്‍ കഴിയും. തൊഴിലിലും കുടുംബത്തിലും അനുകൂല സാഹചര്യങ്ങള്‍ നിലനില്‍ക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ആശയവിനിമയത്തില്‍ അപാകതകള്‍ വരാതെ നോക്കണം. വാക്കുകളും പെരുമാറ്റവും തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുണ്ട്.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter