മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 സെപ്തംബർ 18 വെള്ളി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 18.09.2020 (1196 കന്നി 02 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
ആഗ്രഹിച്ച പ്രകാരം കാര്യങ്ങള്‍ വിജയകരമാകും. പൊതു രംഗത്തും കുടുംബത്തിലും ഒരു പോലെ ഗുണകരമായ സാഹചര്യം നിലനില്‍ക്കും.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
യാത്രകള്‍ക്കും ഉദ്യമങ്ങള്‍ക്കും മറ്റും തടസം വരാവുന്ന ദിനമാണ്. ഉദര വൈഷമ്യം വരാവുന്നതിനാല്‍ ആഹാര കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ആശയവിനിമയത്തിലെ അപാകത മൂലം വൈഷമ്യങ്ങള്‍ വരാതെ നോക്കണം. കുടുംബ സംബന്ധമായ മന സമ്മര്‍ദം വര്‍ദ്ധിച്ചെന്നു വരാം.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
സാമ്പത്തികമായും കുടുംബപരമായും നല്ല അനുഭവങ്ങള്‍ വരാവുന്ന ദിവസമാണ്. ലഭിക്കുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ ശ്രദ്ധിക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ആരോഗ്യ കാര്യങ്ങളില്‍ അല്പം വിഷമതകള്‍ വരാവുന്ന ദിനമാണ്. അവിചാരിത തടസങ്ങള്‍ മൂലം കര്‍മ്മ ഭംഗം വരാന്‍ ഇടയുണ്ട്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
സാമ്പത്തികമായി നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിവസമാണ്. കുടുംബ സുഖം, മനോ സുഖം എന്നിവയും ഉണ്ടാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
പ്രതീക്ഷിച്ച സഹായങ്ങള്‍ സമയത്ത് ലഭ്യമാകാത്തതിനാല്‍ വൈഷമ്യം ഉണ്ടായെന്നു വരാം. ഉദരവൈഷമ്യം, യാത്രാക്ലേശം എന്നിവയ്ക്കും സാധ്യതയുണ്ട്.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
തൊഴിലിലും വ്യാപാരത്തിലും ഒരു പോലെ ശോഭിക്കുവാന്‍ കഴിയും. സുഹൃത്ത് ജനങ്ങളില്‍ നിന്നും സഹായകരമായ സമീപനം ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പുതിയ നിക്ഷേപങ്ങളില്‍ നിന്നും നേട്ടങ്ങള്‍ ലഭിച്ചു തുടങ്ങും. ഈശ്വരാധീനവും ഭാഗ്യവും വര്‍ധിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യപരാജയം വരാന്‍ ഇടയുള്ള ദിവസമാണ്. ഈശ്വര ചിന്തയോടെയും ശുഭാപ്തി വിശ്വാസത്തോടെയും കാര്യങ്ങളെസമീപിക്കുക.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അമിത ആത്മവിശ്വാസം അപകടം ചെയ്യും. പ്രധാന ഉത്തര വാദിത്വങ്ങളില്‍ വീഴ്ച വരാതെ ശ്രദ്ധിക്കണം. അത് തൊഴില്‍ വൈഷമ്യത്തിനു കാരണമായേക്കാം..

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സഹായങ്ങള്‍ ആവശ്യമുള്ള സമയത്ത് ലഭ്യമാകും. അധികാരികള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നും അഭിനന്ദനം പ്രതീക്ഷിക്കാം. കുടുംബ സുഖം ഉണ്ടാകും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter