മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 സെപ്തംബർ 21 തിങ്കൾ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 21.09.2020 (1196 കന്നി 05 തിങ്കൾ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
അനുകൂലമായ സ്ഥലംമാറ്റം, പ്രൊമോഷന്‍ എന്നിവ ലഭിക്കും. സേവനപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ താത്‌പര്യം. നല്ല മിത്രങ്ങളെ ലഭിക്കും.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
കലാരംഗത്ത്‌ ശോഭിക്കും. തൊഴില്‍മേഖലയിലെ കലഹം പരിഹരിക്കപ്പെടും. രാഷ്‌ട്രീയരംഗത്ത്‌ കൂടുതല്‍ അധികാരലബ്‌ധി. പൂര്‍വികഭൂമി കിട്ടും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
സന്താനങ്ങള്‍വഴി കൂടുതല്‍ സന്തോഷം. പ്രമുഖരുടെ അനുമോദനം ലഭിക്കും. ഭാഗ്യ മാര്‍ഗ്ഗങ്ങളിലൂടെ ധനലബ്‌ധി. പ്രൊമോഷന്‍, സ്ഥലംമാറ്റം എന്നിവയ്ക്ക്‌ യോഗം.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
ഗുരുതുല്യരായവരില്‍നിന്ന്‌ അകലും. നഷ്‌ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. വിവാഹതടസ്സം മാറും. നല്ല സുഹൃത്തുക്കളെ ലഭിക്കും. കലാരംഗത്ത്‌ ഉയര്‍ച്ച.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കടബാദ്ധ്യതകള്‍ ഒഴിവാക്കാനുള്ള മാര്‍ഗ്ഗം തുറന്നുകിട്ടും. മാതാപിതാക്കളില്‍നിന്ന്‌ ധനസഹായം. രോഗശാന്തി. അനുയോജ്യമായ തൊഴില്‍മാര്‍ഗ്ഗം തുറന്നുകിട്ടും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
സാഹിത്യമേഖലയില്‍ അംഗീകാരം. വാഹനം വാങ്ങാന്‍ അവസരമുണ്ടാകും. കഠിനാദ്ധ്വാനത്തിലൂടെ സാമ്പത്തികലാഭം. സഹോദരങ്ങളുമായി കലഹിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ദാമ്പത്യകലഹം. സന്താനങ്ങള്‍ക്ക്‌ ഉയര്‍ച്ച. നഷ്‌ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. കലാരംഗത്ത്‌ ശോഭിക്കും. കായിക മത്സരങ്ങളില്‍ വിജയം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ആത്‌മീയപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. വിദ്യാസംബന്‌ധമായ തടസ്സംമാറും. പ്രേമബന്‌ധം കലഹത്തിലെത്തും. മത്സരപരീക്ഷകളില്‍ പ്രതികൂലഫലം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സന്താനങ്ങളില്‍നിന്നും ധനസഹായം. ദീര്‍ഘകാലത്തേക്ക്‌ പ്രയോജനപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യും. രാഷ്‌ട്രീയത്തില്‍ ശോഭിക്കും. രോഗങ്ങള്‍ കുറയും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സന്തോഷകരമായ യാത്രകള്‍ക്ക്‌ അവസരമുണ്ടാകും. അനാവശ്യമായി വിവാദം ഉണ്ടാകും. പ്രേമ ബന്‌ധം ശക്തമാകും. കുടുംബാംഗങ്ങള്‍ തമ്മില്‍ കലഹം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രൊമോഷന്‍, സ്ഥലംമാറ്റം എന്നിവ പ്രതീക്ഷിക്കാം. മത്സരപരീക്ഷകളില്‍ വിജയിക്കും. സാമ്പത്തികനില മെച്ചപ്പെടും. വാഹനലാഭം. ഗൃഹനിര്‍മ്മാണം പൂര്‍ത്തിയാക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പൂര്‍വികഭൂമി ലഭ്യമാകും സഹോദരങ്ങളില്‍നിന്ന്‌ ധനസഹായം. വാഹനസംബന്‌ധമായ ക്രയവിക്രയത്തിലൂടെ ധനനഷ്‌ടം. കാര്‍ഷികരംഗത്ത്‌ ഗുണം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter