മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 സെപ്തംബർ 19 ശനി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 19.09.2020 (1196 കന്നി 03 ശനി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
മന സന്തോഷം, കാര്യ ലാഭം, തൊഴില്‍ വിജയം എന്നിവ ഉണ്ടാകും. സാമ്പത്തികമായും കുടുംബപരമായും ദിവസം അനുകൂലമായിരിക്കും.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ തടസങ്ങളും കാല താമസവും വരാം. പകൽ 3 മണി കഴിഞ്ഞാല്‍ കര്‍മ്മലാഭം, അനുകൂല അനുഭവങ്ങള്‍ എന്നിവയ്ക്ക് സാധ്യത.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
പതിവിലും അധ്വാനഭാരം വര്‍ധിക്കും. വാക്കുകള്‍ തെറ്റി ദ്ധരിക്കപ്പെടാന്‍ ഇടയുള്ളതിനാല്‍ ആശയ വിനിമയത്തില്‍ കരുതല്‍ പുലര്‍ത്തുക.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
കാര്യ വിജയം, ദ്രവ്യ ലാഭം, തൊഴില്‍ ആനുകൂല്യം എന്നിവ വരാം. പകൽ 3 മണി മുതല്‍ അപ്രതീക്ഷിത കാര്യ വിഘ്നം, ധന തടസം എന്നിവ വരാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അമിത അധ്വാനം, പ്രവര്‍ത്തന വൈഷമ്യം , അലസത. പകല്‍ 3 മണി കഴിഞ്ഞാല്‍ കര്‍മപുഷ്ടി, കുടുംബ സുഖം, സന്തോഷാനുഭവങ്ങള്‍ മുതലായവയ്ക്ക് അവസരം ലഭിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കാര്യ വിജയം, ദ്രവ്യ ലാഭം, തൊഴില്‍ ആനുകൂല്യം എന്നിവ വരാം. മധ്യാഹ്നത്തിൽ 3 മണി മുതല്‍ അപ്രതീക്ഷിത കാര്യ വിഘ്നം, ധന തടസം എന്നിവ വരാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
പ്രവര്‍ത്തന മാന്ദ്യം, ഉത്സാഹ കുറവ്, യാത്രാ വൈഷമ്യം മുതലായവ വരാം. പകൽ 3 മണി മുതല്‍ ആഗ്രഹ സാധ്യം, ഭാഗ്യാനുഭവങ്ങള്‍ എന്നിവയ്ക്ക് സാധ്യത.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പ്രഭാതത്തില്‍ ആഗ്രഹസാധ്യം, ഭാഗ്യം, ഈശ്വരാധീനം എന്നിവ പ്രതീക്ഷിക്കാം. പകൽ 3 മണി കഴിഞ്ഞാല്‍ പ്രതികൂല അനുഭവങ്ങള്‍ക്ക് സാധ്യത.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അധ്വാനത്തിനു തക്കതായ പ്രതിഫലം ലഭിക്കും. കാര്യങ്ങള്‍ പലതും അനുകൂലമായി ഭവിക്കും. വ്യാപാരലാഭം പ്രതീക്ഷിക്കാം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യതടസ്സം, പ്രതികൂല സാഹചര്യങ്ങള്‍, ധന ക്ലേശം മുതലായവ വരാം. പകല്‍ 3 മണി കഴിഞ്ഞാല്‍ കാര്യവിജയം, സന്തോഷം, അംഗീകാരം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പല കാര്യങ്ങളിലും പ്രാരംഭ വിഘ്നം വരാം. വാഗ്ദാനം ചെയ്യപ്പെട്ട സഹായങ്ങള്‍ സമയത്ത് ലഭ്യമാകാത്തതു മൂലം സാമ്പത്തിക വൈഷമ്യങ്ങള്‍ വരാന്‍ ഇടയുണ്ട്.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഇഷ്ടാനുഭവങ്ങള്‍, മാനസിക സുഖം, കാര്യ നേട്ടം. പകല്‍ 3 മണി മുതല്‍ കാര്യവിഘ്നം, അനുഭവ ക്ലേശം മുതലായവ പ്രതീക്ഷിക്കണം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter