മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 സെപ്തംബർ 16 ബുധൻ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 16.09.2020 (1196 ചിങ്ങം 31 ബുധൻ ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
അല്പം വിഷമകരമായ സാഹചര്യങ്ങളെ നേരിടേണ്ടി വന്നേക്കാം. എങ്കിലും കഠിന പ്രയത്നങ്ങള്‍ വെറുതെയാവില്ല.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
കൂട്ടു കച്ചവടങ്ങള്‍ക്കും സംയുക്ത സംരംഭങ്ങള്‍ക്കും യോജിച്ച ദിനമല്ല. ധന വിഷയ ങ്ങളില്‍ വളരെ കരുതല്‍ വേണം. യാത്രാവേളയില്‍ വിലപ്പെട്ട രേഖകളും മറ്റും പ്രത്യേകം ശ്രദ്ധിക്കണം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
പ്രതീക്ഷിക്കുന്ന നേട്ടങ്ങള്‍ സ്വന്തമാക്കുക പ്രയാസമാണ്. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂല ഫലങ്ങള്‍ വരും.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
പല വിധ ബുദ്ധിമുട്ടുകളും വൈഷമ്യങ്ങളും നേരിടേണ്ട ദിവസമാകാന്‍ ഇടയുണ്ടെ ങ്കിലും ദിവസാന്ത്യത്തില്‍ ഗുണകരമായ അനുഭവങ്ങള്‍ ഉണ്ടാകും.ദീര്‍ഘകാല ഉടമ്പടികള്‍ ഒപ്പിടാന്‍ ദിവസം അനുകൂലമല്ല.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ധാരാളം ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിനമാണ്. ജീവിത പങ്കാളിയില്‍ നിന്നും സഹായകരമായ സമീപനം ഉണ്ടാകും. മനസ്സിന് ദിശാ ബോധവും ആത്മ വിശ്വാസവും ലഭിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
മന സമ്മര്‍ദം സ്വയം നിയന്ത്രിക്കണം. കോപ സംസാരം പല ദോഷങ്ങളും വരുത്താന്‍ ഇടയുള്ള ദിവസമാണ്. ക്ഷമയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ നല്ല ഫലം നല്‍കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
സുഹൃത്തുക്കളില്‍ നിന്നും മറ്റും അഭിനന്ദനം പ്രതീക്ഷിക്കാം. കാര്യങ്ങള്‍ കൂടുതല്‍ അനുകൂലമാകും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
മത്സരങ്ങളിലും മറ്റും വിജയിക്കാന്‍ കഴിയും. ആത്മ വിശ്വാസത്തോടെ കാര്യങ്ങളെ നേരിട്ടാല്‍ പൂര്‍ണ്ണ വിജയം ഉറപ്പാണ്. ബന്ധു മിത്രാദികള്‍, സഹ പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നും സഹായകരമായ അനുഭവങ്ങള്‍ ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അമിത വ്യയം വരാതെ നോക്കണം. ഉദര വൈഷമ്യം വരാതെ നോക്കണം. കുടുംബകാര്യങ്ങളില്‍ അല്പം അസന്തുഷ്ടി വരാന്‍ ഇടയുണ്ട്.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കുടുംബ സംഘര്‍ഷം കുറയ്ക്കാന്‍ ബോധപൂര്‍വം ശ്രമിക്കുക. ആലോചനയില്ലാതെ എടുത്തു ചാടിയാല്‍ പല വൈഷമ്യങ്ങളും നേരിടാന്‍ തയാറാകേണ്ടി വരും എന്നോര്‍ക്കുക.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
എല്ലാ തരത്തിലും അനുകൂലമായ ദിവസം ആയിരിക്കും. വിരുന്നുകള്‍, സല്‍ക്കാരങ്ങള്‍ എന്നിവയ്ക്ക് അവസരം ഉണ്ടാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
നല്ല ദിവസം ആയിരിക്കും എന്നതില്‍ സംശയമില്ല. പല കാര്യങ്ങളിലും അപ്രതീക്ഷിത ആനുകൂല്യങ്ങള്‍ ഉണ്ടാകും. പുതിയ ഇടപാടുകള്‍ക്കും തുടക്കങ്ങള്‍ക്കും ദിവസം അനുകൂലമാണ്.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter